ബിഗ് ബോസിന്റെ രണ്ടാം പതിപ്പില്‍ ഏറെ ശ്രദ്ധേയനായ മത്സരാര്‍ത്ഥിയായിരുന്നു ഗായകന് സോമദാസ്. ‘ബിഗ് ബോസി’ൽ സോമദാസിന്റെ ചില തുറന്നു പറച്ചിലുകൾ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് രണ്ടു പെൺമക്കളെ ഭാര്യയിൽ നിന്ന് വാങ്ങുകയായിരുന്നുവെന്നും ഷോയിലൂടെ സോമദാസ് വെളിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. ഈ ആരോപണം തെറ്റാണെന്നും തന്റെ മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടു കൊടുത്തിട്ടില്ലെന്നും പറഞ്ഞു കൊണ്ട് ഫെയ്സ്ബുക്ക് ലൈവിലൂടെ സോമദാസിന്റെ ആദ്യ ഭാര്യ സൂര്യ രംഗതെതിയതോടെ ചര്‍ച്ച വഴിമാറി. ഗായകനായി ശ്രദ്ധിക്കപ്പെട്ടതോടെ സോമദാസിനു പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്നും സൂര്യ ആരോപിച്ചു.
വിവാദങ്ങള്‍ തുടരുമ്പോള്‍ അമ്മയായ സൂര്യയെ വിമര്‍ശിച്ചു കൊണ്ടും, സോമദാസിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോമദാസിന്റെ പെൺമക്കൾ. സൂര്യ പറയുന്നത് പച്ചക്കള്ളമാണെന്നും സോമദാസിനെതിരെയുള്ള ആരോപണങ്ങൾ വെറുതെയാണെന്നും മക്കൾ ഫെയ്സ്ബുക്ക് വിഡിയോയിൽ പറയുന്നു.
‘‘അവര്‍ എന്തിനാ ഇത് പറഞ്ഞതെന്ന് സത്യത്തിൽ എനിക്ക് അറിയില്ല. അവർ എന്തു പറഞ്ഞാലും എനിക്ക് അറിയാം എന്റെ അച്ഛയെ. എന്റെ അച്ഛ എന്നെ എങ്ങനെയാ നോക്കുന്നതെന്നും എനിക്ക് അറിയാം. എന്റെ അച്ഛനു വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്. എന്റെ അച്ഛനു വേണ്ടി ചാവാൻ പറഞ്ഞാലും ഞാൻ ചാവും. എന്റെ അച്ഛനെ കുറ്റപ്പെടുത്തരുത് ആരും. അവര്‍ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛനും അച്ഛാമ്മയുമാണ്. അവർ പറഞ്ഞതെല്ലാം കള്ളമാ. സത്യം എന്താണെന്ന് എനിക്കും എന്റെ അനിയത്തിക്കും അറിയാം. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് കയറി നശിപ്പിക്കാൻ നോക്കരുത്’’.– നിറകണ്ണുകളോടെ മൂത്ത മകൾ പറഞ്ഞു
Post Your Comments