ഒന്നാം കിട കോമഡി രണ്ടാം കിട കോമഡി മൂന്നാം കിട കോമഡി എന്നിങ്ങനെ മലയാള സിനിമാ ഹാസ്യങ്ങളെ തരം തിരിച്ചു പറയുമ്പോള്‍ എന്താണ് ഒന്നാം കിട കോമഡി കൊണ്ടും രണ്ടാം കിട കോമഡി കൊണ്ടും അര്‍ത്ഥമാക്കുന്നതെന്നു നടന് സലിം കുമാര്‍ ഒരു ടോക് ഷോയില്‍ സംസാരിക്കവേ തുറന്നു ചോദിക്കുകയാണ്, ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് സിനിമയിലെത്തിയ ഇന്ദ്രന്‍സ് എന്ന നടനോടായിരുന്നു സലിം കുമാറിന്റെ ചോദ്യം. കൊമേഡിയന്മാര് എന്ന ലേബലില്‍ ഹാസ്യ താരങ്ങളെ മാറ്റി നിര്‍ത്തുന്ന പ്രവണത മലയാള സിനിമയില്‍ എപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് സലിം കുമാറും ഇന്ദ്രന്‍സും പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. സീരിയസ് ആയ ഒരു രംഗത്ത് തന്നെ ഉള്‍പ്പെടുത്താന്‍ സംവിധായകര്‍ മടിച്ചിരുന്നുവെന്നും ഇന്ദ്രന്‍സ് ആ ഫ്രെയിമില്‍ നിന്നാല്‍ പ്രേക്ഷകര്‍ ചിരിച്ചു പോകുമെന്നും ചില സംവിധായകര്‍ തന്നോട് പറഞ്ഞിട്ടുള്ളതായി ഇന്ദ്രന്‍സ് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിലെ ഒന്നാം കിട കോമഡിയും രണ്ടാം കിട കോമഡിയും മൂന്നാം കിട കോമഡിയും എന്തെന്ന് വ്യക്തമാക്കുകയാണ് ഇന്ദ്രന്‍സ്.
നല്ല തമാശയും അത് ചെയ്യുന്ന ആര്‍ട്ടിസ്റ്റ് നന്നായി അവതരിപ്പിക്കുകയും ചെയ്താല്‍ അത് ഒന്നാംകിടയാണ് കുറച്ചു താഴേക്ക് പോയാല്‍ രണ്ടാംകിട തീരെ മോശമായാല്‍ മൂന്നാംകിട, അമ്പിളി ചേട്ടനൊക്കെ (ജഗതി ശ്രീകുമാര്‍) എപ്പോഴും ഒന്നാംകിട കോമഡി ചെയ്തു ഫലിപ്പിക്കാന്‍ കഴിവുള്ള നടനാണ്, എനിക്ക് അതിനൊന്നും സാധിക്കില്ല’, ഇതായിരുന്നു സലിം കുമാറിന്റെ ചോദ്യത്തിനുള്ള ഇന്ദ്രന്‍സിന്റെ മറുപടി.
Post Your Comments