GeneralKollywoodLatest News

വായടക്കൂ, മണ്ടത്തരം പറയരുത്; മമ്മൂട്ടിയോട് റഹ്മാന്‍

മമ്മൂട്ടിയോട് വായടക്കൂ എന്ന് പറഞ്ഞായിരുന്നു റഹ്മാന്റെ തുടക്കം. ചിത്രത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് കൂടെവിടെയുടെ ഓര്‍മകള്‍ പങ്കുവെച്ചത്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കൂടെവിടെ. സംവിധായകന്‍ പത്മരാജന്റെ കയ്യൊപ്പ് പതിഞ്ഞ, അധ്യാപിക- വിദ്യാര്‍ത്ഥി ബന്ധവും പ്രണയവും പറയുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിനു ലഭിച്ച നടനാണ്‌ റഹ്മാന്‍. മികച്ച വേഷത്തിലൂടെ 80കളിലെ യുവമുഖമായി മാറാന്‍ റഹ്മാന് സാധിച്ചു. 37 വര്‍ഷങ്ങളില്‍ ശേഷം തന്റെ ആദ്യ സിനിമയിലെ ആദ്യ ഡയലോഗിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് റഹ്മാന്‍.

മമ്മൂട്ടിയോട് വായടക്കൂ എന്ന് പറഞ്ഞായിരുന്നു റഹ്മാന്റെ തുടക്കം. ചിത്രത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് കൂടെവിടെയുടെ ഓര്‍മകള്‍ പങ്കുവെച്ചത്. ”മമ്മൂട്ടിയോട്. വായടക്കൂ, മണ്ടത്തരം പറയരുത്. എന്റെ ആദ്യ ഡയലോഗ്. ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ട്. എന്റെ ആദ്യ നായകനോടൊപ്പം” എന്ന അടിക്കുറിപ്പും നല്‍കി.

shortlink

Related Articles

Post Your Comments


Back to top button