മോഹന്‍ലാലിന്റെ അവതരണത്തില്‍ ആരാധകര്‍ക്കിടയില്‍ ഏറെ സ്വീകരിക്കപ്പെട്ട ബിഗ് ബോസിന്റെ വിശേഷങ്ങള്‍ എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട് എന്നാല്‍ പരിപാടിയുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട രജ്നി ചാണ്ടിയുടെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പരിപാടിയില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ നല്കിയ അഭിമുഖത്തില്‍ തനിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് നടി രാജനി ചാണ്ടി പറഞ്ഞത്. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് രാജനി.
ബിഗ് ബോസില്‍ തന്നെ മത്സരാര്‍ഥിയായ രജിത്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് താരത്തിന് വിവാദമായത്. ഇതിനെതിരെ രാജനിക്ക് നേരെ കടുത്ത വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലെല്ലാം ഉയരുന്നത്. എന്റെ പരാമര്‍ശങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. എനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇത് കാരണം എനിക്ക് മര്യാദയ്ക്ക് കിടന്ന് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. എന്റെ പ്രായത്തെയെങ്കിലും ബഹുമാനിക്കേണ്ടേ. അതിന് മാത്രം എന്തി അപാരാധമാണ് ഞാന്‍ ചെയ്തത്. എന്നെ മാത്രമല്ല എന്റെ ഭര്‍ത്താവിനെ പോലും ചിലര്‍ വെറുതെ വിടുന്നില്ല.
ഇത്തരം ഷോകള്‍ക്ക് ചേര്‍ന്നൊരു മത്സരാര്‍ഥിയല്ല താന്‍ എന്നും ഈ മത്സരത്തെ ഒരു തമാശയായി മാത്രമാണ് താന്‍ കണ്ടതെന്നും രാജനി പറഞ്ഞു. പ്രായം എന്നത് വെറും അക്കം മാത്രമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ എല്ലാം എന്റെ തെറ്റാണ്. അതേസമയം ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി രജനീകാന്തിനൊപ്പമുള്ള സിനിമ വേണ്ടന്ന് വെച്ചാണ് ഷോയില്‍ വന്നതെന്നും രാജനി പറഞ്ഞു. അതില്‍ വലിയ കുറ്റബോധം ഇപ്പോള്‍ തോന്നുകയാണ് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.നിരവധി ആളുകളാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വരുന്നത്.
Post Your Comments