കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇ4 എന്റർടൈൻമെന്റും എവിഎ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കമൽ കെ എം ആണ്. സമീർ താഹിർ ഛായാഗ്രഹണം നിവഹിക്കുന്നു. ഗപ്പി, അമ്പിളി എന്നീ സിനിമകൾക്ക് സംഗീതം നൽകിയ വിഷ്ണു വിജയൻ ആണ്ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തു.
അര്‍ജുന്‍ രാധാകൃഷ്ണന്‍, അടാട്ട് ഗോപാലന്‍, ടി ജി രവി, ഇന്ദ്രന്‍സ്, സാവിത്രി ശ്രീധരന്‍, ദാസന്‍ കോങ്ങാട്, കനി കുസൃതി, ഉണ്ണിമായ പ്രസാദ്, ഷൈന്‍ ടോം ചാക്കോ, സിബി തോമസ്, ബിട്ടോ ഡേവിസ്, വിവേക് വിജയകുമാര്‍, ജെയിംസ് ഏലിയ, സുധീര്‍ കരമന, സജിത മഠത്തില്‍, സലിം കുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
Post Your Comments