മറവത്തൂര്‍ കനവ് എന്ന സിനിമ മമ്മൂട്ടി ചോദിച്ചു വാങ്ങിയ ചിത്രമായിരുന്നു.അങ്ങനെ എല്ലാം കൊണ്ടും ലാല്‍ ജോസ് എന്ന സംവിധായകന് സിനിമാക്കാര്‍ക്കിടയില്‍ വലിയ ഒരു ഇമേജ് ഉണ്ടായിരുന്നു. കമലിന്റെ കഴിവുള്ള ശിഷ്യനെന്ന നിലയില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ലാല്‍ ജോസിനെ നോട്ടമിട്ടിരുന്നു.
സിനിമയില്‍ സംവിധാനം ചെയ്യണമെന്നു വലിയ മോഹങ്ങങ്ങളൊന്നുമില്ലാതെ പോകുന്ന അവസരത്തില്‍ മുരളി ചേട്ടാനാണ് എന്നിലെ സ്വതന്ത്ര സംവിധായകനെ പുറത്തെടുത്തത്. എന്നെ നായകനാക്കി ഒരു സിനിമയുടെ ചര്‍ച്ച നടക്കുന്നുണ്ട് ലോഹിയാണ് സ്ക്രിപ്റ്റ് . നിനക്ക് സ്വതന്ത്രമായി സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടേല്‍ ഒന്ന് ശ്രമിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്, ആ വാക്കുകളാണ് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചത് പക്ഷെ അതിനും മുന്‍പേ ജയറാമേട്ടന് ഒരു സിനിമ സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു അന്ന് ഞാന്‍ അത് കാര്യമായി എടുത്തിരുന്നില്ല. ഒരു തിരക്കഥ കയ്യില്‍ കിട്ടിയിട്ട് സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം, അങ്ങനെയാണ് ‘മറവത്തൂര്‍ കനവ്’ എന്ന ചിത്രം സംഭവിക്കുന്നത്. ലോഹിയേട്ടന്റെയോ, ശ്രീനിയേട്ടന്റെയോ തിരക്കഥ കിട്ടിയാല്‍ മാത്രമേ ഞാന്‍ സംവിധായകനാകൂ എന്ന വാശിയായിരുന്നു എന്നെ മറവത്തൂര്‍ കനവ് എന്ന ചിത്രതിലെത്തിച്ചത്. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് സിനിമയില്‍ സ്വതന്ത്ര സംവിധാന രംഗത്തേക്ക് വരാനുണ്ടായ കാരണത്തെക്കുറിച്ച് ലാല്‍ ജോസ് പങ്കുവെച്ചത്.
Post Your Comments