
മലയാളസിനിമയിലെ താര രാജാവ് സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‘വിത്ത് മൈ ലിറ്റിൽ ഫ്രണ്ട്’ എന്ന തലക്കെട്ടോടെ മാന്ത്രികക്കണ്ണുള്ള കുട്ടിക്കൂട്ടുകാരനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന് താഴെ നിരവധി രസകരമായ കമന്റുകളും ആരാധകരുടെ വക എത്തുന്നുണ്ട്. കൂടെ നിൽക്കുന്ന കുട്ടി ആരാണ് എന്നതാണ് എല്ലാവരുടെയും സംശയം. സിൽക്ക് ഷര്‍ട്ടും കസവ് മുണ്ടും അണിഞ്ഞ താരത്തിനൊപ്പമുള്ള കുട്ടിക്കുറുമ്പനും കസവ് മുണ്ടാണ് ഉടുത്തിരുന്നത്.
മോഹൻലാലിൻറെ കൈ ശരി ആയോ ഇത് മീനയുടെ കുട്ടിയാണോ തുടങ്ങി നിരവധി കമെന്റുകൾ വരുന്നുണ്ട്. താരത്തിനൊപ്പമുള്ള കുട്ടിക്കുറുമ്പനെ ആരാധകര്‍ എവിടെയോ മുൻപ് കണ്ടിട്ടുണ്ടല്ലോ എന്ന സംശയവും പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന് പിൻ വശത്തു കാണുന്ന ആനക്കൊമ്പിലും ആരാധകരുടെ കണ്ണുടക്കി. ആനക്കൊമ്പ് നിറംമങ്ങി ഏട്ടാ എന്നും പോളീഷ് ചെയ്തു വച്ചൂടേ എന്നും ആരാധകർ കുറിച്ചു.
താരത്തിൻ്റേതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രം ബിഗ് ബ്രദറായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
Post Your Comments