ഒരുകാലത്ത് മലയാള സിനിമാലോകത്ത് നിറഞ്ഞു നിന്ന താരങ്ങളാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രേക്ഷകരുടെ എവര്‍ഗ്രീന്‍ താരങ്ങളായ കാര്‍ത്തികയും നദിയയും. എണ്‍പതുകളില്‍ സിനിമാ ലോകത്ത് ഇവര്‍ നിറഞ്ഞു നിന്നു സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും ഇരുവരുടെയും വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാതോര്‍ത്തിരിക്കുന്നു. താരങ്ങളുടെ നിറച്ചിരിയുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാമത്തെ മകന്‍ സച്ചിന്റെയും അഞ്ജനയുടെയും വിവാഹചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു കാര്‍ത്തികയും നദിയയും. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലാണ് വിവാഹചടങ്ങുകള്‍ നടന്നത്.നദിയാ മൊയ്തു, കാര്‍ത്തിക എന്നിവര്‍ക്ക് നിരവധി ചിത്രങ്ങളില്‍ ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. അക്കാലത്തുള്ള സൗഹൃദം ഇന്നും ഇവര്‍ കാത്തുസൂക്ഷിക്കുന്നു.അടുത്തിടെ കാര്‍ത്തികയുടെ മകന്റെ വിവാഹസത്കാരത്തില്‍ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. തി
80 കളിലെ ഹിറ്റ് നായികയായിരുന്നു കാര്‍ത്തിക. അക്കാലത്തെ സിനിമയില്‍ നായികാ നായകന്‍മാരായി തിളങ്ങിയ ഹിറ്റ് ജോഡികളായിരുന്നു മോഹന്‍ലാല്‍-കാര്‍ത്തികയും ഇരുവരുടെയും ചിത്രങ്ങളും ഹിറ്റായിരുന്നു. ‘ ഇരുപതോളം സിനിമകളില്‍ താരം അഭിനയിച്ചു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കാര്‍ത്തികയുടെ വിവാഹം. പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാര്‍ത്തിക മടങ്ങി വന്നതേയില്ല.
എന്നാല്‍, നദിയ മൊയ്തുവിന്റെ കാര്യം ഇതില്‍ നിന്നും വ്യത്യസ്തമാണ്. 1988 ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തില്‍ ഒതുങ്ങികൂടിയ നദിയ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ‘എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു. തങ്ങളുടെ പ്രിയതാരങ്ങളുടെ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments