GeneralLatest NewsMollywoodNEWSWOODs

മലയാളികളുടെ ഹാസ്യ ‘റാണി’ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു

2016 ജനുവരി ഇരുപത്തിയഞ്ച് പുല‍ര്‍ച്ചെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് കൽപ്പന മരണപ്പെട്ട വാർത്ത പുറത്തുവന്നത്. തെന്നിന്ത്യൻ സിനിമകളിൽ എല്ലാം നിറഞ്ഞുനിന്ന താരത്തിന്റെ ഈ ലോകത്തുനിന്നുള്ള വിടവാങ്ങൽ ഉൾകൊള്ളാൻ ആരാധകർക്ക് ഒരുപാട് സമയം വേണ്ടി  വന്നു.

മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരുടെ ഇടയിലെ റാണി ഓർമ്മയായിട്ട് ഇന്ന് നാല് വർഷം തികയുന്നു.  2016 ജനുവരി ഇരുപത്തിയഞ്ച് പുല‍ര്‍ച്ചെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് കൽപ്പന മരണപ്പെട്ട വാർത്ത പുറത്തുവന്നത്. തെന്നിന്ത്യൻ സിനിമകളിൽ എല്ലാം നിറഞ്ഞുനിന്ന താരത്തിന്റെ ഈ ലോകത്തുനിന്നുള്ള വിടവാങ്ങൽ ഉൾകൊള്ളാൻ ആരാധകർക്ക് ഒരുപാട് സമയം വേണ്ടി  വന്നു.

മലയാള സിനിമയിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ചും ഈറനണിയിച്ചും നിറഞ്ഞുനിന്ന കൽപ്പന ഹാസ്യത്തിന് കൂടുതൽപ്രധാന്യം കൊടുത്തിരുന്നു.1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പനയുടെ സിനിമയിലേക്കുള്ള കടന്നുവരവ് ബാലതാരമായിട്ടായിരുന്നു. നാടകപ്രവര്‍ത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളായി ജനിച്ച കൽപ്പനയുടെ രണ്ട് സഹോദരിമാരാണ് നടിമാരായ കലാരഞ്ജിനിയും ഉർവശിയും.

തമിഴകത്തും സാന്നിധ്യമറിയിച്ച കല്‍പ്പന ഭാഗ്യരാജിനൊപ്പം ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തേക്കെത്തിയത്. ‘സതി ലീലാവതി’ ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തു. കന്നടയിലും, തെലുങ്കിലും നിരവധി വേഷപ്പകര്‍ച്ചകൾ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അഭിനേത്രി കൂടിയായിരുന്നു കൽപ്പന.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യാണ് കല്‍പ്പന അവസാനമായി അഭിനയിച്ചത്. നിരവധി ചലച്ചിത്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നടി ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. മൂന്നുറിലേറെ സിനിമകളിലാണ് കൽപ്പന അഭിനയിച്ചിട്ടുള്ളത്. ഹാസ്യനടി എന്ന ലേബലിൽ മാത്രം ഒതുങ്ങി നിൽക്കാതെ തന്മയത്വവും കൈയ്യടക്കവുമുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാൻ നടി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇത്തരത്തിലുള്ള ഗംഭീര കഥാപാത്രങ്ങളിൽ നിറഞ്ഞുനിൽക്കവേ ആയിരുന്നു നടിയുടെ മരണം.

shortlink

Related Articles

Post Your Comments


Back to top button