സദാചാര വാദികളെ കണക്കിന് വിമർശിക്കുകയും പെണ്ണായി പിറന്നവൾക്കും ആത്മബോധവും അഭിമാനവും ഉണ്ടെന്ന് കാട്ടിത്തരുകയും ചെയ്ത മലയാള സിനിമയായിരുന്നു ‘ഇഷ്ക്’. യുവതാരം ഷെയ്ൻ നിഗത്തിന്റെയും ഷൈൻ ടോം ചാക്കോയുടെയും മറ്റ് അഭിനേതാക്കളുടെയും മാസ്മരിക അഭിനയത്തിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം കൂടിയാണ് ഇഷ്ക്. 2019ൽ പുറത്തിറങ്ങിയ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്കിന് തമിഴ് പതിപ്പ് അണിയറയിൽ ഒരുങ്ങുന്നു.
2016ൽ പുറത്തിറങ്ങിയ സീറോ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകൻ ശിവ മോഹയാണ് ഇഷ്ക് തമിഴിൽ ഒരുക്കുന്നത്. അറ്റ് ലീ സംവിധാനം ചെയ്ത വിജയ് ചിത്രം ബിഗില്ലിൽ വിജയ്യുടെ സുഹൃത്തായി അഭിനയിച്ച കതിർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മദയനായി കൂട്ടം, കിരുമി, വിക്രം വേദ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തനാണ് നടൻ കതിർ. പെട്രോമാക്സ് നിർമ്മിച്ച ഈഗിൾ ഐ പ്രൊഡക്ഷൻസ് ഇഷ്ക് റീമേക്ക് നിർമ്മിക്കും.
Post Your Comments