Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

‘നല്ല അനുഭവങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായി ആരോടും പരാതി ഇല്ല’ ; ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ

ഏതെങ്കിലും സീരിയലിലെ രംഗങ്ങളാകും ഇതെന്നായിരുന്നു ഇരുവരുടെയും വിവാഹ ചിത്രം കണ്ട ആരാധകർ കരുതിയത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളും, ഇഷ്ട താരദമ്പതികളുമാണ് അമ്പിളി- ആദിത്യൻ.  കഴിഞ്ഞ വർഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഏതെങ്കിലും സീരിയലിലെ രംഗങ്ങളാകും ഇതെന്നായിരുന്നു ഇരുവരുടെയും വിവാഹ ചിത്രം കണ്ട ആരാധകർ കരുതിയത്. എന്നാൽ പിന്നീടാണ് ഇരുവരും യഥാർതത്തിൽ വിവാഹിതരായതാണെന്ന് മനസിലായത്. കഴിഞ്ഞ വർഷം തന്നെ ഇരുവർക്കും ഒരു മകൻ ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇരുവരും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും വിവാഹ വാർഷിക ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്ക് വയ്ക്കുന്നത്. ഒപ്പം മനോഹരമായ കുറിപ്പും അമ്പിളിക്കായി ആദിത്യൻ പങ്കിട്ടു.

കുറിപ്പിന്റയെ പൂർണരൂപം………………..

“ഇന്നു 25.1.2020”

ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു ആദ്യമായി ഈശ്വരനോട് നന്ദി . ഒരു വർഷം പോയത് സത്യത്തിൽ അറിഞ്ഞില്ല പലരും കേട്ടപ്പോൾ ഷോക്ക് ആയി പോയി ഞങ്ങളും. എല്ലാ കുടുംബത്തിലും ഉള്ളത് പോലെ ചെറിയ ചെറിയ പിണക്കവും വഴക്കും അതിലുമേറെ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ആണ് ഓർമയിൽ ഈ ഒരു വർഷം ഞങ്ങൾക്ക് ഈശ്വരൻ തന്നത്. ആ മനോഹരമായ നിമിഷങ്ങളിൽ ഈശ്വരൻ തന്ന ഒരു സമ്മാനമാണ് ഞങ്ങളുടെ കുഞ്ഞു അഥിതി ഞങ്ങളുടെ മകൻ അർജുൻ അതിനും ഈശ്വരനോട് ഒരായിരം നന്ദി
പിന്നെ ഞങ്ങൾ സ്നേഹിച്ച ഒരുപാടു പേരിൽ നിന്നും മറക്കാൻ കഴിയാത്ത നല്ല അനുഭവങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായി അതിനും പരാതി ഇല്ല എല്ലാവരും നമ്മളെ സ്നേഹിക്കണമെന്നോ നല്ലത് പറയണമെന്നും നിർബന്ധം പിടിക്കാൻ പറ്റില്ല അവരെ അവരുടെ വഴിക്കു വിടുക, ഒപ്പം നിന്നവർക്കും പ്രാര്ഥിച്ചവർക്കും സ്നേഹിച്ചവർക്കും എന്റെ നല്ലവരായ സുഹൃത്തുകൾക്കും എന്റെ ഈശ്വരനോടും എന്റെ വടക്കുംനാഥനോടും ഒരായിരം നന്ദി
കഴിഞ്ഞുപോയ ദിവസങ്ങളിൽ ഞങ്ങളുടെ ഭാഗത്തു നിന്നും ആർങ്കെകിലും എന്തേലും തെറ്റ് വന്നെങ്കിൽ ക്ഷമിക്കണം എല്ലാവർക്കും നല്ലത് വരട്ടെ
ഞങ്ങൾക്ക് നല്ല ചിത്രങ്ങൾ എടുത്തു തന്ന ഞങ്ങളുടെ പ്രിയ സുഹൃത്തുകൾക്ക് luminous ടീമിനും

shortlink

Related Articles

Post Your Comments


Back to top button