
ഗുരുവിന്റെ സ്ഥാനവും ജ്യേഷ്ഠ സഹോദരന്റെ സ്ഥാനവും ഒരു നല്ല സുഹൃത്തിന്റെയുമൊക്കെ സ്ഥാനം ജയറാം കമല്‍ ഹാസന് എന്ന അതുല്യ പ്രതിഭയ്ക്ക് നല്‍കാറുണ്ട്. ഇപ്പോഴിതാ കമല്‍ ഹാസന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉപദേശിച്ച ഒരു സന്ദര്‍ഭത്തെക്കുറിച്ച് ജയറാം തുറന്നു സംസാരിക്കുകയാണ് സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ താന്‍ ശരീരം ശ്രദ്ധിക്കാതെ നടക്കുന്നത് കണ്ടപ്പോഴാണ് കമല്ഹാസന് തനിക്ക് വിലപ്പെട്ട ഉപദേശം നല്‍കിയതെന്ന് ജയറാം ഓര്‍ക്കുന്നു.
‘ഞാന്‍ സിനിമയില്‍ വന്ന കാലത്ത് നായകന്റെ ഡേറ്റ് പതിനഞ്ച് ദിവസമാണ്. ഈ പതിനഞ്ച് ദിവസം മുഴുവനും ഷൂട്ടിംഗ് ആയിരിക്കും. ഉറങ്ങാന്‍ പോലും ശരിക്കും സമയം കിട്ടാറില്ല. ഇതിനിടെ ഫിറ്റ്നസ് ശ്രദ്ധിക്കാന്‍ നേരം കിട്ടാറെയില്ലായിരുന്നു. കമല്‍ഹാസനൊപ്പം ചാണക്യന് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം പറഞ്ഞു. ജയറാമിന് നല്ല ബോഡി ഫ്രെയിം ഉണ്ടല്ലോ എന്ത് കൊണ്ട് എക്സസൈസ് സ്ഥിരമായി ചെയ്യുന്നില്ല എന്ന്. ഞാന്‍ പറഞ്ഞു എവിടെയാണ് സാര്‍ സമയം വിശ്രമം ഇല്ലാത്ത ഷെഡ്യൂള്‍ ആണ് ഒന്നിനും സമയം കിട്ടുന്നില്ല. എത്ര തിരക്കായാലും ഫിറ്റ്നസ് കാക്കാനും എക്സര്‍സൈസ് ചെയ്യാനും സമയം കണ്ടെത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ വക ഉപദേശം’. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ജയറാം കമല്‍ ഹാസന് നല്കിയ ഉപദേശത്തെക്കുറിച്ച് വ്യക്തമാക്കിയത്.
Post Your Comments