ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മമ്മൂട്ടിയുടെ അപ്രതീക്ഷിത തീരുമാനം കാണികളുടെ ഹൃദയം കവർന്നു.
സമ്മേളനം തുടങ്ങിയതിനുശേഷമാണ് ഉദ്ഘാടകനയാ മമ്മൂട്ടി എത്തിയത്. അദ്ദേഹത്തെ സ്വാഗതം ചെയ്ത സംഘടനയുടെ പ്രസിഡന്റ് 26വര്ഷം മുൻപ് ആരംഭിച്ച സംഘടനയുടെ സ്ഥാപക പ്രസിഡൻറ് ഡോ. ലില്ലിയാൻ താഴെ സദസ്സിൽ ഇരിപ്പുണ്ടെന്ന് പറഞ്ഞു. അപ്പോൾ സിസ്റ്റർ എഴുനേറ്റ് എല്ലാവർക്കും അഭിവാദ്യം നൽകി. ഇത് ശ്രദ്ധയിൽ പെട്ട താരം വിളക്കുതെളിയിക്കാൻ നേരം സിസ്റ്ററെ വേദിയിലേക്ക് ക്ഷണിക്കുകയും തന്നോടൊപ്പം വിളക്കുകൊളുത്താൻ ആവിശ്യപെടുകയും ചെയ്തു. തിരിച്ചുപോകുമ്പോൾ സിസ്റ്ററോട് സ്നേഹാന്വേഷണം നടത്താനും താരം മറന്നില്ല.
ഈ സ്നേഹനിമിഷത്തിന്റെ വീഡിയോ മമ്മൂട്ടിയുടെ പിആർഓ റോബർട്ട് ജിൻസ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഒരടികുറിപ്പിനൊപ്പം പങ്കുവെച്ച വീഡിയോ വളരെ വേഗം വൈറലായി.
റോബർട്ട് ജിൻസ് കുറിച്ച വാക്കുകൾ-
“മമ്മൂട്ടി “എന്ന മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും അറിവും തിരിച്ചറിയാൻ ഈ വീഡിയോ ഒന്ന് കണ്ട് നോക്കിയാൽ മതിയാവും. ഇന്ത്യയിലെ സന്യാസിനിമാരായ ഡോക്ടർമാരുടെ മഹാ സമ്മേളനം ഉത്ഘാടനം ചെയ്യാനാണ് അദ്ദേഹം ആലുവയിലെ പ്രശസ്തമായ രാജഗിരി ആശുപത്രിയിൽ എത്തുന്നത്. സ്വാഗതപ്രസംഗ വേളയിൽ അദ്ദേഹത്തിന് മനസ്സിലായി ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക ഡോ സിസ്റ്റർ ലില്ലി തൈക്കൂടൻ വേദിയിൽ വരാതെ, കാഴ്ച്ചക്കാരുടെ കൂട്ടത്തിൽ ആണ് ഇരിക്കുന്നതെന്ന്. ഉൽഘടനം ചെയ്യേണ്ട സമയത്തു അദ്ദേഹം ഒട്ടും മടിച്ചില്ല ആ വന്ദ്യ സിസ്റ്ററെ സ്റ്റേജിലേക്ക് വിളിച്ചു, തനിക്കു പകരം തിരി കൊളുത്തിച്ചു !! മാത്രമോ, ഈ ക്രൈസ്തവ സന്ന്യാസിനി മാരുടെ നന്മകൾ ഓരോന്നായി അക്കമിട്ട് പറഞ്ഞ്, മലയാളികൾ അല്ലാത്തവർ കൂടി മനസ്സിലാക്കാൻ ഇംഗ്ലീഷിൽ ഒരു തകർപ്പൻ പ്രസംഗവും !!! പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ സിസ്റ്റർ ലില്ലിയെ ഇരിപ്പിടത്തിൽ പോയി കണ്ട് യാത്ര ചോദിച്ചു, അനുഗ്രഹവും വാങ്ങി മടങ്ങുന്ന മമ്മുക്കയെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ആയിരങ്ങൾ…ഇതൊന്നും കാണാതെ “മമ്മൂട്ടി ” വന്നു എന്ന് കേട്ടു ഓടി വന്ന ആരോ ഒരാൾ അപ്പോൾ പറഞ്ഞുവത്രേ ” മമ്മൂട്ടി അല്ലേ.. എന്നാ ജാഡയാ, അല്ലേ?? ”
Post Your Comments