മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നവ്യ നായര്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. നന്ദനത്തിലെ ബാലാമണി ഇന്നും മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ കഥാപാത്രവുമായി എത്തുകയാണ് നവ്യ.ഒരുത്തീയിലൂടെയാണ് താരം തിരിച്ച് വരുന്നത്.എന്നാല്‍ ചിത്രത്തിലെ മറ്രൊരു വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഒരുത്തീ എന്ന പേരുള്ള സിനിമയിലെ നവ്യയുടെ അഭിനയം കാണാന്‍ മകന് സായ് കൃഷ്ണ എത്തിയ ചിത്രം ഇപ്പോള്‍ നടി പങ്കുവച്ചിരിക്കയാണ്.സിനിമയില്‍ സജീവല്ലെങ്കിലും മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഒരുത്തീയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ചേന്നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടത് ചിത്രത്തില്‍ നവ്യ എത്തുന്നത് തനി നാട്ടിന്‍പുറത്തുകാരിയായാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇപ്പോള്‍ തന്റെ ജാന്‍ എത്തിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. തന്റെ മകന് സായ് ഷൂട്ടിങ് ലൊക്കേഷനില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ അഭിനയം കണ്ട് വിസ്മയിച്ചിരിക്കയാണ് സായ് കൃഷ്ണ. വീട്ടില്‍ മാത്രം കണ്ടിട്ടുള്ള അമ്മ സിനിമയില്‍ എങ്ങനെ എന്ന് കാണാനാണ് മകന് എത്തിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. താര പുത്രനെയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments