മലയാള സിനിമയിൽ വേറിട്ട ഒരു അദ്ധ്യായം കുറിച്ച ‘ജോസഫ്’ സിനിമക്ക് തമിഴിൽ റീ മേക്ക് ഒരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻ എം. പത്മകുമാർ തന്നെയാണ് തമിഴിലും ചിത്രം ഒരുക്കുന്നത്. നിർമാതാവും നടനുമായ ആർ.കെ സുരേഷാണ് തമിഴിൽ നായകനാകുന്നത്.
ജോജു ജോർജ് അനശ്വരമാക്കിയ നായക കഥാപാത്രത്തിനായി വമ്പൻ മേക്കോവറാണ് സുരേഷ് നടത്തിയത്. സിനിമയിലെ രണ്ട് ഗെറ്റപ്പുകൾക്കായി താരം കൂട്ടിയത് 22 കിലോ ഭാരമാണ്. 73 കിലോയിൽ നിന്നും 95 കിലോയായി അദ്ദേഹം തന്റെ ഭാരം വർധിപ്പിച്ചു.
പ്രമുഖ തമിഴ് സംവിധയകാൻ ബാലയാണ് ചിത്രം നിർമിക്കുന്നത്. 2018ൽ റിലീസായ ജോസഫ് 103 ദിവസമാണ് പ്രദർശനം തുടർന്നത്. സിനിമയിലെ പ്രകടനത്തിന് ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡും ദേശിയ തലത്തിൽ പ്രതേക പരാമർശവും ലഭിച്ചിരുന്നു.
Post Your Comments