മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിലെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് ആരാധകര്‍ നല്കിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസിന് ശേഷവും ഇവരുടെ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമൊക്കെ സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസ് രണ്ട് തുടങ്ങി നാളുകള്‍ പിന്നിടുന്നതിനിടയില്‍ പരിപാടിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രിനിഷ്.
ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസ് ആദ്യ സീസണും രണ്ടാമത്തെ സീസണും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോള്‍ സീസണ് ഒന്ന് എന്റെ ജീവിതമായിരുന്നുവെന്നും രണ്ടാമത്തേത് എന്റര്‍ടൈന്‍മെന്റ് റിയാലിറ്റി ഷോയാണെന്നുമായിരുന്നു ശ്രിനിഷ് പറഞ്ഞത്.
രജിത്ത് കുമാറിനെയാണ് തനിക്കേറെ ഇഷ്ടമെന്നും ശ്രിനിഷ് നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സ്വയം വിശകലനം ചെയ്യുന്നത് കാണാറുണ്ട്. സ്വയം സംസാരിക്കുന്ന പതിവുണ്ട് തനിക്കെന്നും അങ്ങനെയാണ് പല കാര്യങ്ങളും പരിഹരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീനിഷ് പറഞ്ഞു.
Post Your Comments