മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ താരമാണ് നയന്‍താര. താരത്തിന്റേതായ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.സൂപ്പര്‍താരം നയന്‍താരയ്ക്ക് പേരിട്ട കഥ പറഞ്ഞ് എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോയുടെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പി.ആര്. ഡയാന മറിയം കുര്യന് എന്നാണ് നയന്‍താരയുടെ യഥാര്‍ഥനാമം. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് മനസ്സിനക്കരേ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര സിനിമയിലെത്തിയത്. സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതിന് തൊട്ടുമുന്‍പ് ഡയാന മറിയം കുര്യന് നയന്താരയായി ആ കഥ ജോണ്‍ ഡിറ്റോ പി.ആര് തന്റെ ഫെസ്ബുക്ക് പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്.
2003..തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ സാജന് സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി താന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന് സാറിനെക്കാണാന്‍ എത്തി. ഷൊര്‍ണ്ണൂരില്‍ സത്യന് അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.’ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സര് നിര്‍ദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍ ചിന്തിച്ചു. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.നയന്‍താര.താന്‍ പറഞ്ഞു: നയന്‍താര സാജന്‍സാര്‍ തലയാട്ടി…
സ്വാമിനാഥന് സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന് സര് അനൗണ്‍സ് ചെയ്തു.അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട താന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു. ഇന്ന് സാജന് സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്.’പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജന് സര് ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എങ്കില്‍ ഈക്കഥ പറയാമായിരുന്നു.താരത്തിന്റെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments