അഭിനയത്തിന്റെ പരിമിതികള്‍ തൂത്തെറിഞ്ഞു മലയാള സിനിമയിലെ ലക്ഷണമൊത്ത നടനായി ആസിഫ് അലി എന്ന നായകന്‍ അടയാളപ്പെടുമ്പോള്‍ മുന്‍ കാലങ്ങളില്‍ തന്റെ മുന്നില്‍ വന്ന സിനിമകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. പൃഥ്വിരാജും, ജയസൂര്യയും, കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും നോ പറയുന്ന സിനിമകളായിരുന്നു മുന്‍പ് തന്റെ അടുക്കല്‍ എത്തിയിരുന്നതെന്നാണ് ആസിഫ് അലിയുടെ തുറന്നു പറച്ചില്‍.
‘സിനിമയില്‍ വന്നു കഴിഞ്ഞിട്ടാണ് സിനിമ എന്താണെന്ന് മനസിലാക്കിയത്. ഞാന്‍ കാണിച്ചു കൊണ്ടിരിക്കുന്നത് ഉഴാപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നു. മോശം സിനിമകള്‍ തേടിപിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്നു ചിലര്‍ പറയാറുണ്ട്. കഥ കാണുമ്പോള്‍ എവിടെയൊക്കെയോ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്റ്റുകള്‍ക്കും കൈ കൊടുക്കുന്നത്. എന്നാല്‍ അത് ചിത്രീകരിച്ചു വരുമ്പോള്‍ കഥ ആകെ മാറിമറിഞ്ഞിരിക്കും. അങ്ങനെയാണ് എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ചെയ്തു പോയത്. പൃഥ്വിരാജും, ഇന്ദ്രജിത്തും, കുഞ്ചാക്കോ ബോബനും, ജയസൂര്യയും വേണ്ടെന്നുവയ്ക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെത്തേടി അധികവും വന്നത്. ഞാനത് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെടുന്ന തിരക്കഥകള്‍ ഉണ്ടായിരുന്നില്ല. യുവനിരയുടെ വരവാണ് എന്നെ പോലെയുള്ളവരുടെ കരിയറില്‍ മാറ്റം കൊണ്ട് വന്നത്’.
(കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments