മലയാളത്തിലെ പുതുമുഖ താരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാനസ രാധാകൃഷ്ണന്.
അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിനു ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉറിയടി. ശ്രീനിവാസന്, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്, സിദ്ദിഖ്, ബൈജു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ മാനസ രാധാകൃഷ്ണനാണ് നായികയായി എത്തുന്നത്. തിരുവന്തപുരം നഗരത്തിലുള്ള ഒരു പോലീസ് ക്വാര്‍ട്ടേഴ്സും അവിടുത്തെ താമസക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
ആഗ്രഹം മൊട്ടിട്ടു തുടങ്ങിയപ്പോഴേ എനിക്ക് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. അതിനാല്‍ നിരാശ തോന്നാനൊന്നുമുള്ള സാഹചര്യമുണ്ടായിട്ടില്ല. പ്ലസ്ടു കഴിഞ്ഞയുടനെയാണ് ടിയാനിലേക്ക് അവസരം ലഭിക്കുന്നത്. അന്ന് നായികയാവാനുള്ള പ്രായമൊന്നും എനിക്കായിട്ടില്ലെന്ന തോന്നലുണ്ടായിരുന്നു. സിനിമയെന്നെ ഭ്രമിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെയാണ് കാറ്റ് എന്ന ചിത്രത്തില്‍ ആസിഫ് അലിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്.റിലീസ് ദിവസം കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ലെങ്കിലും പിന്നീട് സിനിമ കണ്ടവര്‍ മികച്ച പ്രതികരണങ്ങള്‍ മറ്റുള്ളവരിലേക്കെത്തിച്ച് സിനിമ ഇപ്പോള്‍ കൂടുതല്‍ പേരിലേക്കെത്തുന്നുണ്ടെന്നും മാനസ രാധാകൃഷ്ണന് മാതൃഭൂമി ഡോട്ടിനോടാണ് പറഞ്ഞു.
Post Your Comments