BollywoodCinemaGeneralLatest NewsNEWS

എല്ലാത്തിലും ഞങ്ങള്‍ക്ക് ഒരേ മനസും താല്‍പ്പര്യമാണ് ; വിവാഹ സൂചന നൽകി ബോളിവുഡ് താരം

മാര്‍ച്ചില്‍ എനിക്ക് ഡേറ്റുണ്ടാവില്ല. മേയ് വളരെ ചൂടാണ്. ജൂണില്‍ ഒരു സിനിമയുടെ ഷൂട്ടുണ്ട്. ജൂലൈയില്‍ ഭയങ്കര മഴയായിരിക്കും. നിര്‍മാണ ജോലികള്‍ പോലെയായിരിക്കും

ബോളിവുഡ് താരം റിച്ച ഛദ്ദയും കാമുകന്‍ അലി ഫസലുമായുള്ള പ്രണയം ഗോസിപ്പ് കോളങ്ങളിൽ  നിറയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. അടുത്തിടെ നടന്ന ചടങ്ങുകളിലും മറ്റും നടി പങ്കെടുത്തത് അലിയുടെ കൈപിടിച്ചായിരുന്നു. ഇപ്പോഴിതാ വിവാഹ സൂചനകള്‍ നല്‍കിയിരിക്കുകയാണ് താരം.  ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹത്തെക്കുറിച്ചും അലി ഫസലിനെക്കുറിച്ചും തുറന്നു പറഞ്ഞത്.

വിവാഹത്തെക്കുറിച്ചുള്ള ചിന്തകള്‍ എന്താണ് എന്ന ചോദ്യത്തിന് ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണ് റിച്ച പറഞ്ഞത്. ഞങ്ങള്‍ക്ക് സമയമില്ല. ഞങ്ങള്‍ വിവാഹത്തേക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ തന്നെ അത് ഇങ്ങനെയായിരിക്കും. മാര്‍ച്ചില്‍ എനിക്ക് ഡേറ്റുണ്ടാവില്ല. മേയ് വളരെ ചൂടാണ്. ജൂണില്‍ ഒരു സിനിമയുടെ ഷൂട്ടുണ്ട്. ജൂലൈയില്‍ ഭയങ്കര മഴയായിരിക്കും. നിര്‍മാണ ജോലികള്‍ പോലെയായിരിക്കും എപ്പോഴും. ഞങ്ങള്‍ കാത്തിരിക്കുകയാണ്, ആഘോഷിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്’ താരം പറഞ്ഞു.

അലി സ്വീറ്റ് ഹാര്‍ട്ടാണെന്നും മികച്ച പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നുമാണ് റിച്ച പറയുന്നത്. കൂടാതെ ഇതിലും മികച്ചൊരാളെ തന്റെ ജീവിതത്തില്‍ ലഭിക്കില്ലെന്നും താരം വ്യക്തമാക്കി. കവിത, സംഗീതം, സിനിമ, സാഹിത്യം എല്ലാത്തിലും തങ്ങള്‍ക്കും ഒരേപോലെ താല്‍പ്പര്യമാണെന്നും ഒരേ മനസുള്ളയാളെ കണ്ടെത്താന്‍ കഴിയുന്നത് ഒരു അത്ഭുതം തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button