GeneralLatest NewsMollywoodNEWS

ജയിക്കാന്‍ വേണ്ടത് ഈ നാല് ഘടകങ്ങള്‍ ; ഫുക്രുവിന് കൃത്യമായ ഗെയിം പ്ലാനിങ് വിവരിച്ച് നൽകി ഡോ. രജിത്

പരാജയം ഏറ്റുവാങ്ങിയെങ്കിലും ഈ കളിയില്‍ മുന്നേറാന്‍ ഡോ. രജിത് കുമാറിന്റെ കൈയ്യില്‍ കൃത്യമായ ഗെയിം പ്ലാനുണ്ട്.

ബിഗ് ബോസ് അവതരിപ്പിച്ച ഈ ആഴ്ചയിലെ ലക്ഷ്വറി ബജറ്റ് ടാസ്‌ക് വീട്ടുകാരെ ആകെ കുഴക്കിയിരിക്കുകയാണ്. ആദ്യം മുതല്‍ നഷ്ടങ്ങളല്ലാതെ മറ്റൊന്നും കളിയില്‍ സംഭവിച്ചിട്ടില്ല. ക്ലോക്കും അലാറവുമെല്ലാം ഇവരെ അക്ഷരാര്‍ത്ഥത്തില്‍ വട്ടംകറക്കുകയാണ്.

ആക്റ്റിവിറ്റി എരിയയില്‍ സജ്ജീകരിച്ചിട്ടുള്ള നിശ്ചിത ക്ലോക്കുകളില്‍ നിന്ന് അലാറം അടിക്കുന്ന ക്ലോക്കുകള്‍ കണ്ടെത്തി ഓഫ് ചെയ്യുകയാണ് മല്‍സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. എത്ര ക്ലോക്കുകളില്‍ അലാറം ഉണ്ടെന്നതും എത്ര സമയമാണ് അനുവദിക്കുകയെന്നതും ഓരോ ഘട്ടത്തിലും നിര്‍ദേശം നല്‍കും.

700 ക്ലോക്കുകളില്‍ നിന്ന് എട്ട് അലാറം അടിക്കുന്ന ക്ലോക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ കണ്ടെത്തേണ്ടത്. 30 സെക്കന്‍ഡ സമയത്തിനുള്ളില്‍ ടാസ്‌ക് ചെയ്താല്‍ 750 ലക്ഷ്വറി പോയിന്റാണ് വീട്ടിലേക്ക് ലഭിക്കുക. നാല് പേര്‍ക്കാണ് ഗോദയിലിറങ്ങാന്‍ അവസരം. രജിത്, വീണ, ആര്യ, പ്രദീപ് എന്നിവര്‍ കളിക്കാനെത്തി. ശരവേഗത്തില്‍ പാഞ്ഞെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടം സംഭവിച്ചെന്നതാണ് സത്യം. ഏഴ് അലറം അവര്‍ ഓഫ് ആക്കി എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ നിര്‍ദേശമനുസരിച്ചുള്ള എട്ട് അലാറങ്ങള്‍ ഓഫ് ആക്കാതിരുന്നതിനാല്‍ ടാസ്‌കില്‍ പരാജയപ്പെട്ടതായി ബിഗ് ബോസിന്റെ അറിയിപ്പെത്തി.

പരാജയം ഏറ്റുവാങ്ങിയെങ്കിലും ഈ കളിയില്‍ മുന്നേറാന്‍ ഡോ. രജിത് കുമാറിന്റെ കൈയ്യില്‍ കൃത്യമായ ഗെയിം പ്ലാനുണ്ട്. ഇത് ഫുക്രുവിന് വിവരിച്ചു നല്‍കുകയാണ് രജിത്. കളിക്കാര്‍ എവിടെ നിലയുറപ്പിക്കണമെന്നും നിര്‍ദേശം കൊടുക്കുന്നയാള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നും ഇവിടെ വിവരിക്കുന്നുണ്ട്. കഴിവുണ്ടെങ്കിലേ ജയിക്കാനാകൂ എന്ന് രജിത് പറയുമ്പോള്‍ കഴിവല്ല ശ്രദ്ധയാണ് വേണ്ടതെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. എന്നാല്‍ ഫുക്രുവിനെ തിരുത്തി ഈ കളിയില്‍ വേണ്ട കഴിവുകള്‍ ഒന്നല്ല നാലെണ്ണമുണ്ടെന്നാണ് രജിത് പറഞ്ഞത്. ഇവ ഓരോന്നും വിവരിക്കുന്നുമുണ്ട്. ശ്രദ്ധ മാത്രമല്ല വേഗത, കൃത്യത, ബുദ്ധി എന്നിവയും അത്യാവശ്യമാണെന്നാണ് രജിത്തിന്റെ പക്ഷം.

shortlink

Related Articles

Post Your Comments


Back to top button