ജയകുമാർ എന്ന പേര് ഒരുപക്ഷെ പ്രേക്ഷകർക്ക് വേഗം മനസ്സിലാവണം എന്നില്ല. അതേസമയം തട്ടീം മുട്ടീം പരമ്പരയിലെ അർജുൻ എന്നോ, കറുത്തമുത്തിലെ സദനം സദു എന്നോ പറഞ്ഞാൽ വേഗം തന്നെ ഉത്തരമെത്തും. ടെലിവിഷൻ സീരിയലുകൾക്ക് പുറമെ ഷോർട്ട് ഫിലിമുകളിലും ബിഗ് സ്ക്രീനിലും കഴിവ് തെളിയിച്ച താരം, ശാസ്താകോട്ട സ്വദേശിയാണ്.
അഭിനയത്തിന് പുറമെ കാർട്ടുണിസ്റ്റായും ജയകുമാർ ശോഭിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ഇറക്കിയിരുന്ന അസാധു, ജനയുഗം തുടങ്ങിയ മാസികകളില്‍ ധാരാളം കാര്ട്ടൂണുകള് ജയകുമാര്‍ വരച്ചിട്ടുണ്ട്. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സര്‍വേ ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിക്കുന്നത്. പിന്നീടാണ് അദ്ദേഹം അഭിനയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അഞ്ച് തലമുറകളുടെ ചിത്രമാണ് താരം പങ്ക് വച്ചത്. “ഇവന്റെ മകനാണ് അവൻ.. അവന്റെ മകനാണ് ഇവൻ എന്റെ അഞ്ചു തലമുറകൾ എന്നാണ് ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ. അച്ഛൻ, അച്ഛച്ചൻ, മകൻ, മകന്റെ മകൻ എന്നിവരുടെ ചിത്രങ്ങൾ ആണ് ജയകുമാർ പങ്ക് വച്ചത്.
നിരവധിയാളുകളാണ് താരത്തിന് മറുപടിയുമായി രംഗത്ത് വരുന്നത്. അച്ഛനും അപ്പൂപ്പനും മകനും ഒന്നും മീശ ഇല്ലേയെന്നാണ് താരത്തോട് തമാശയായി ആരാധകർ ചോദിക്കുന്നത്.
Post Your Comments