ശ്രീനിവാസന് തിരക്കഥയെഴുതി മോഹന്‍ലാല്‍ നായകനായ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന സിനിമയുടെ പരാജയം സംവിധായകനായ സിബി മലയില്‍ ഉള്‍ക്കൊണ്ടുവെങ്കിലും ആ സിനിമയ്ക്ക് ലഭിച്ച ദേശീയ അംഗീകാരം സിബി മലയിലിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. ആ വര്‍ഷത്തെ മികച്ച സാമൂഹിക ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’ എന്ന ചിത്രം സ്വന്തമാക്കിയിരുന്നു
കൊമേഴ്സിയല്‍ വിജയത്തിന് വേണ്ടി തന്നെയാണ് സിബി മലയില്‍ മോഹന്‍ലാലിനെ നായകനാക്കി 1986-ല്‍ ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രം ചെയ്തത്. പക്ഷെ ആ സിനിമ ബോക്സോഫീസില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. .
ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന സിനിമയുടെ കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ ഇഷ്ടമാകുകയും സിബി മലയില്‍ തന്നെ ഈ സിനിമ ചെയ്യണമെന്നു ശ്രീനിവാസന് മോഹന്‍ലാലിനെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ സിനിമ ഒരു ദേശീയ അവാര്‍ഡ് പുരസ്കാരത്തിലേക്ക് വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. അന്നത്തെ മോഹന്‍ലാല്‍ സിനിമകളില്‍ നിന്ന് മാറിയുള്ള ഒരു ട്രാക്ക് ആയിരുന്നു സിനിമയുടേത്. പ്രിയദര്ശന് സിനിമകളില്‍ അല്ലാതെ മോഹന്‍ലാല്‍ ആദ്യമായി ഒരു ഹ്യൂമര്‍ വേഷം ചെയ്തതും ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു. ശേഷമാണു സത്യന് അന്തിക്കാട് ശ്രീനിവാസന് കൂട്ടുകെട്ട് മോഹന്‍ലാലിനെ വെച്ച് ഹ്യൂമര്‍ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്തത്.
Post Your Comments