ബേ വാച്ച് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഹോളിവുഡ് താരം പമേല ആൻഡേഴ്സൺ അഞ്ചാമതും വിവാഹം ചെയ്ത് ലോക മാധ്യമങ്ങളിൽ നിറയുന്നു. .മൂന്നു പതിറ്റാണ്ടു നീണ്ട ഡേറ്റിംഗിന് ഒടുവിലാണ് ഇരുവരുടെയും വിവാഹം. വളരെ ചുരുക്കം പേർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതയായിട്ടും ഭർത്താവിനെ പരിചയപെടുത്തിയുള്ള ചിത്രങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാത്തതിൽ താരത്തിന്റെ ആരാധകർ പരിഭവത്തിലാണ്.
അഞ്ചാമത്തെ കല്യാണമാണെങ്കിലും ഇവരുടെ നാലാമത്തെ ഭർത്താവാണ് പുതുമണവാളൻ.
ടോമി ലീ, കിഡ് റോക്ക് എന്നിവരെ വിവാഹം ചെയ്ത ശേഷം റിക്ക് ശലമോനെ പമേല രണ്ടു വട്ടം വിവാഹം ചെയ്തിരുന്നു. അതിന് ശേഷമാണിപ്പോൾ 52 കാരിയായ പമേല 74കാരനായ ജോൺ പീറ്റേഴ്സിന്റെ ജീവിത സഖിയാവുന്നത്. പ്രമുഖ ഹോളിവുഡ് നിർമ്മാതാവും കേശാലങ്കാര വിദഗ്ദ്ധനുമാണ് ജോൺ പീറ്റേഴ്സൺ.
Post Your Comments