ബിഗ് ബോസിന്റെ ഈ സീസണിൽ കലാരംഗത്ത് നിന്നുള്ളവരാണ് എത്തിയവരിൽ അധികവും. അതിൽ വീടിനുളിൽ സംഗീതത്തിന്റെ മറ്റൊരു ലോകം സമ്മാനിച്ച മത്സരാർത്ഥി ആയിരുന്നു സോമദാസ്. ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർഥികൂടിയായിരുന്ന സോമദാസിന്റെ സംഗീതത്തെ ഒരിക്കൽ കൂടി ആസ്വദിക്കാൻ പ്രേക്ഷകർക്ക് ലഭിച്ച അവസരമായിരുന്നു ആദ്ദേഹത്തിന്റെ എൻട്രി. എന്നാൽ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് അദ്ദേഹത്തിന് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോകേണ്ടതായി വന്നു.
വീടിനുള്ളിൽ സ്വയം പരിചയപ്പെടുത്തുന്ന ടാസ്ക്കിൽ സോമദാസ് മുൻ ഭാര്യയെക്കുറിച്ചു ലോകത്തോട് പറഞ്ഞത് ഏറെ കുറെ വീടിനുള്ളിലും പുറത്തും ചർച്ചയായിരുന്നു. സോമദാസിന്റെ വെളിപ്പെടുത്തിലിന് പിന്നാലെയാണ് മുൻ ഭാര്യ സൂര്യ ഫേസ്ബുക് ലൈവിലൂടെ എത്തി സോമദാസ് പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ആണെന്ന് തുറന്ന് പറഞ്ഞത്.
ഇരുവരുടേയും വെളിപ്പെടുത്തലിന് ശേഷം നിരവധി അഭിപ്രായങ്ങളാണ് ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്. സോമദാസ് ജനുവരി 21 നാണു പുറത്താകുന്നത്. പുറത്തെത്തിയ സോമദാസ് വിവാദങ്ങളോട് പ്രതികരിക്കും എന്നായിരുന്നു പ്രേക്ഷകർ കരുതിയത്. എന്നാൽ അദ്ദേഹത്തിന്റെ നിശബ്ദതയും, മുൻ ഭാര്യയുടെ ഫേസ് ബുക്കിൽ നിന്നും സോമദാസിനെതിരെ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ അപ്രത്യക്ഷമായതും ഇപ്പോൾ ചർച്ച ആയിട്ടുണ്ട്.
സോമദാസിന്റെ ഭാഗത്ത് ആണ് തെറ്റെങ്കിൽ എന്തിന് സൂര്യ, പോസ്റ്റ് റിമൂവ് ചെയ്തു മുങ്ങി. വിവാദങ്ങൾ ഭയന്നാണോ സോമദാസ് മൗനം പാലിക്കുന്നത്, അതോ മുൻഭാര്യയും തമ്മിൽ അനുരഞ്ജനത്തിൽ എത്തിയോ എന്നൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന സംശയങ്ങൾ.
Post Your Comments