CinemaGeneralLatest NewsNEWSTollywood

ഞാൻ എപ്പോഴും അദ്ദേഹത്തിന്റയെ ആരാധികയും നല്ല സുഹൃത്തും ആയിരിക്കും ; വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത ബസു

അഞ്ച് വർഷത്തോളം നീണ്ടു നിന്ന ബന്ധത്തിനൊടുവിൽ അവർ  സുഹൃത്തുക്കളായി തുടരാൻ തീരുമാനിച്ചുവെന്ന് ശ്വേത പറഞ്ഞു

കഴിഞ്ഞ വർഷം ഡിസംബറിലാണ് നടി ശ്വേത ബസുവും ഭർത്താവും യുവ സംവിധായകനുമായ രോഹിത് മിത്തലും വേർപിരിയുന്നു എന്ന വാർത്ത പുറത്തു വന്നത്. ശ്വേത തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയുന്നതെന്നും ദാമ്പത്യ ബന്ധം അവസാനിച്ചാലും ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് ഇപ്പോൾ ശ്വേത വെളിപ്പെടുത്തുന്നു. സ്പോട്ട് ബോയിയുമായുള്ള അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം വെളിപ്പെടുത്തിയത്.

രോഹിത്തും ഞാനും തികച്ചും നല്ല സുഹൃത്തുക്കളാണ്. എന്റെ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ ഇത് ഒരു പരസ്പര ധാരണയോടെയുള്ള തീരുമാനമായിരുന്നു. അദ്ദേഹം എല്ലായെപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ചലച്ചിത്രകാരനാണ്. ഞങ്ങൾ എന്നെങ്കിലും ഒരിക്കൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ശ്വേത പറഞ്ഞു.

അഞ്ച് വർഷത്തോളം നീണ്ടു നിന്ന ബന്ധത്തിനൊടുവിൽ അവർ  സുഹൃത്തുക്കളായി തുടരാൻ തീരുമാനിച്ചുവെന്ന് ശ്വേത പറഞ്ഞു.  ഞങ്ങൾക്കിടയിൽ വളരെ സ്നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉള്ളത്. വിവാഹം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടരാൻ ഞങ്ങൾ തീരുമാനിച്ചു, അത്രമാത്രം,” ശ്വേത പറഞ്ഞു.

വീണ്ടും പ്രണയത്തിലാകുമോ എന്ന ചോദ്യത്തിന്: “തീർച്ചയായും പ്രണയം എന്ന ആശയത്തെയോ പ്രണയത്തിലാകുന്നതിനെയോ ഞാൻ അകറ്റി നിർത്തിയിട്ടില്ല. പക്ഷേ ഇപ്പോൾ എന്റെ ഏക ശ്രദ്ധ കരിയറും ജോലിയും മാത്രമാണ്. സ്നേഹം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിച്ചില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. അതിനെ അന്വേഷിച്ച് പോകുന്നുമില്ല,” എന്നായിരുന്നു ശ്വേതയുടെ മറുപടി.

രോഹിത്തും ശ്വേതയും 2018ലാണ് ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. എന്നാൽ ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കെയായിരുന്നു വിവാഹമോചന വാര്‍ത്തയും ആരാധകര്‍ കേള്‍ക്കുന്നത്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി കൂടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഇത് ഞങ്ങളുടെ ലോകം’ എന്ന സിനിമയിലൂടെ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്വേത ബസു.

shortlink

Post Your Comments


Back to top button