മലയാള സിനിമാപ്രേമികള്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ്.
തിരക്കഥ പലതവണ പുതുക്കിപണിതിട്ടും തൃപ്തികരമായ നിലയില്‍ എത്താത്തതിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചതെന്ന് മിഥുന് പറയുന്നു.
കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ആട് 2 വിജയാഘോഷ വേളയില്‍ മിഥുന് പ്രഖ്യാപിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒപ്പം ജയസൂര്യയെ നായകനാക്കി പ്രഖ്യാപിച്ച ടര്‍ബോ പീറ്ററും ഉപേക്ഷിച്ചതായി മിഥുൻ പറഞ്ഞു.
തന്റെ മനസിലൊരു ത്രില്ലർ സിനിമയാണ് ഉള്ളതെന്നും കുറ്റാന്വേഷണമല്ല ആക്ഷനാണ് ചിത്രത്തിന്റെ സ്വഭാവമെന്നും മിഥുൻ വ്യക്തമാക്കി.
Post Your Comments