
ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമായിരുന്നു റായി ലക്ഷ്മി. തമിഴിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന് മലയാളികളുടെ വക ട്രോൾ പൊങ്കാല.
റായി ലക്ഷ്മി നായികയാകുന്ന പുതിയ തമിഴ് ചിത്രം മിറുഗയുടെ ടീസറിനാണ് ഈ പൊങ്കാല വർഷം. സിനിമയുടെ ടീസറില്‍ പുലിമുരുകന് സിനിമയുടെ ചില രംഗങ്ങളും അതിലെ സംഗീതവും ഉപയോഗിച്ചതാണ് ട്രോളിന് ഇടയാക്കിയത്.
പുലിമുരുകന് സിനിമയ്ക്കു സമാനമായ പ്രമേയമാണ് ചിത്രത്തിന്റേതും.ജെ. പാര്ഥിപന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീകാന്ത് ആണ് നായകന്. ദേവ് ഗില്‍, വശന്‍വി, അരോഹി എന്നിവരാണ് മറ്റുതാരങ്ങള്‍. സംഗീതം അരുള്‍ ദേവ്.
Post Your Comments