നായികമാര്‍ക്കിടയില്‍ പരസ്പരം ഈഗോ ക്ലാഷ് ഉണ്ടാവാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എല്ലാവര്ക്കും ഉള്ളത് പോലെ തനിക്കും അതുണ്ടെന്ന് പറയാതെ പറഞ്ഞിരിയ്ക്കുകയാണ് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമില്‍ വളരെ വൈകിയാണ് ഞാന്‍ അംഗമായത്. മറ്റ് നായികമാരെക്കാള്‍ എനിക്ക് ഫോളോവേഴ്സ് കുറഞ്ഞതില്‍ അസൂയയുണ്ട്.
എല്ലാവരും പ്രൊഫഷണസല് ഫോട്ടോഗ്രാഫേഴ്സിനെ വച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ എനിക്ക് ക്ഷമയില്ല. അച്ഛന് ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. തനിക്ക് മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടെന്നും നമിത വെളിപ്പെടുത്തി. ഞാന്‍ ആരാധകരുമായി നിരന്തരം സംവദിയ്ക്കുന്ന പേജ് ഒന്ന്, പേഴ്സണല്‍ കാര്യത്തിന് രണ്ട്. ഇതൊന്നുമല്ലാതെ മൂന്നാമത്തൊരു അക്കൗണ്ട് ഒളിഞ്ഞു നോട്ടത്തിനുള്ളതാണെന്നും നമിത പറഞ്ഞു.
ചില നായികമാര്‍ എന്നെ ഫോളോ ചെയ്യുന്നില്ല. അതുകൊണ്ട് അവരെ ഞാനും ഫോളോ ചെയ്യുന്നില്ല. എന്നിരുന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ വേണ്ടിയാണ് മൂന്നാമത്തെ അക്കൗണ്ട്. എന്റെ അറിവില്‍ മിക്ക നായികമാര്‍ക്കും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന് നമിത പ്രമോദ് പറയുന്നു.
Post Your Comments