CinemaLatest NewsMollywoodNEWS

അച്ഛന്‍ നടന്‍ ആയതിന്റെ പേരില്‍ തന്റെ മകളുടെ ബാല്യം ഇല്ലാതായി പോവരുത് ; ടൊവിനോ തോമസ്

ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ വക്താവായിട്ട് എന്നെ കാണുകയും അരുത്

 

മലയാളി   പ്രേക്ഷകരുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ടൊവിനോ തോമസ്. താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു മലയാളി സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന താരം അതിവേഗമാണ് സൂപ്പര്‍ നായകനിരയിലേക്ക് എത്തിയത്. സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ടൊവിനോയോ ആരാധിക്കുന്നവര്‍ നിരവധിയാണ്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത് തന്റെ കുടുംബത്തെക്കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്.

അച്ഛന്‍ നടന്‍ ആയതിന്റെ പേരില്‍ തന്റെ മകളുടെ ബാല്യം ഇല്ലാതായി പോവരുതെന്നും കുട്ടിക്കാലം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് താനെന്നും അതുപോലെ തന്നെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ കഴിയണം. അവള്‍ക്ക് അവളുടേതായ പ്രൈവസി കൊടുക്കണം. നടനായത് കൊണ്ട് തന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. പക്ഷേ അതിന്റെ പേരില്‍ ഭാര്യയുടെയും മകളുടെയും സ്വകാര്യത നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്‌കൂളില്‍ പോകുമ്പോഴോ മറ്റ് കുട്ടികള്‍ക്ക് കിട്ടാത്ത പരിഗണനകളൊന്നും അവള്‍ക്കും കിട്ടരുത്. അവള്‍ ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുടെയും ആഗ്രഹം എന്നാണ് താരം പറഞ്ഞത്.

മാത്രമല്ല അച്ചായന്‍ എന്ന വിളിപ്പേര് സിനിമയിലെത്തിയതിന് ശേഷമുണ്ടായ പേരാണെന്നും താരം സൂചിപ്പിച്ചു. പക്ഷേ ഹിന്ദുവായാല്‍ ഏട്ടന്‍, മുസ്ലിം ആയാല്‍ ഇക്ക, ക്രിസ്ത്യാനിയായത് കൊണ്ട് ഇച്ചായന്‍ എന്നീ വിളികളെ വര്‍ഗീയ വത്കരിക്കുന്നതിനോട് താല്‍പര്യമില്ല. ഞാന്‍ വളരെ സ്വതന്ത്ര്യനായ വ്യക്തിയാണ്. ആരോടും പ്രത്യേകിച്ച് മമതയോ എതിര്‍പ്പോ ഇല്ല. എല്ലാവരും എനിക്ക് ഒരുപോലെ. ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ വക്താവായിട്ട് എന്നെ കാണുകയും അരുത്.താരത്തിന്റെ തുറന്ന മനസ്സു തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button