ബോളിവുഡിലെ താര സഹോദരങ്ങളിൽ ശ്രദ്ധേയരാണ് ടൈഗർ ഷെറോഫും കൃഷ്ണ ഷെറോഫും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പരസ്പരം കാളിയാകുന്നകാര്യത്തിൽ സോഷ്യൽ മീഡിയയിൽ മത്സരമാണ്. പലപ്പോഴും ഇരുവരുടെയും അത്തരം പോസ്റ്റുകൾ പെട്ടന്ന് വൈറലാകുകയും ചെയ്യുന്നു. ഇപ്പോൾ കൃഷ്ണയുടെ ജന്മദിനത്തോടനുബന്ധിച്ച് സഹോദരിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചുകൊണ്ട് ടൈഗർ ഷെറോഫ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും അടികുറിപ്പുമാണ് വൈറലായിരിക്കുന്നത്.
2019 മാർച്ചിൽ നടന്ന മാട്രിക്സ് നൈറ്റ് ഫൈറ്റിനായുള്ള ഇരുവരുടെയും പരിശീലനത്തിൽ നിന്നുള്ള ചിത്രം പങ്കിട്ടാണ് ടൈഗർ ആശംസ അറിയിച്ചത്. “ജീവിതം മുന്നിൽ വയ്ക്കുന്ന ഏത് പ്രതിബന്ധങ്ങളെയും നേരിടാൻ” തന്റെ സഹോദരിയെ പ്രോത്സാഹിപ്പിക്കുകയാണ് ടൈഗർ തന്റെ അടികുറിപ്പിലൂടെ ചെയ്തിരിക്കുന്നത്. ഒപ്പം കൃഷ്ണയെ കളിയാക്കാനുള്ള അവസരവും ടൈഗർ മറക്കുന്നില്ല. 80 വയസ്സിന് മുമ്പ് വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് കൃഷ്ണയെ കളിയാക്കിയാണ് ടൈഗർ പോസ്റ്റ് അവസാനിപ്പിച്ചത്.
ഇബാൻ ഹയാമുമായുള്ള കൃഷ്ണയുടെ പ്രണയ ബന്ധത്തെക്കുറിച്ച് പലപ്പോഴും കളിയാക്കിയുള്ള ടൈഗറിന്റെ പോസ്റ്റുകൾ ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ ഡിസംബറിൽ കാമുകനോടൊപ്പമുള്ള കൃഷ്ണയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൊന്നിൽ ടൈഗർ ഇത്തരത്തിൽ കമന്റ്റ് ചെയ്തിരുന്നു. “ഇബാൻ, പാവം പയ്യൻ” എന്നായിരുന്നു ടൈഗറിന്റെ കമന്റ്റ്.
Post Your Comments