CinemaLatest NewsMollywoodNEWS

ടൊവിനോ തോമസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും താരങ്ങളും

 

മലയാള സിനിമാലോകത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ യുവതാരമാണ് നടന്‍ ടൊവിനോ തോമസ് താരത്തിന്റെ അഭിനയ മികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ ജന്മദിനം കൂടിയാണിന്ന് നിരവധി ആളുകളാണ് തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തിയത്. താരത്തിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘കുഞ്ഞുദൈവം’, ‘രണ്ടു പെണ്‍കുട്ടികള്‍’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ആന്റോ ജോസഫ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ടൊവിനോ ചിത്രം നിര്‍മിക്കുന്നത്. ബി.കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ‘യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.താരത്തിന്റെ നിര്‍മ്മാണത്ത്ല്‍ പുറത്തിറങ്ങുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ടൊവിനോയുടെ പിറന്നാള്‍ ദിനംകൂടിയായ ഇന്ന് .താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റായി മാറിയ ടൊവിനോയുടെ ചിത്രങ്ങളില്‍ താരത്തിന്റെ നായികമാരായി എത്തിയ മലയാള നടിമാരും താരത്തിന് പിറന്നാള്‍ ആശംസകളുമായെത്തി.താരത്തിന്റെ ചിത്രവും പിറന്നാളും ആഘോഷമാക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button