സിനിമ പാരമ്പര്യം ഇല്ലാതെ മലയാളസിനിമാലോകത്തേക്ക് എത്തിയ താരമാണ് ടൊവിനോ തോമസ്. ചെന്നൈയിൽ കോഗ്നിസെന്റ് ടെക്നോളജീസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലിചെയ്തിരുന്നയാളായിരുന്നു ടൊവിനോ തോമസ്. 2012-ൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ സിനിമാ പ്രവേശനം. നെഗറ്റീവ് വേഷങ്ങളായിരുന്നു ആദ്യം സിനിമകളിൽ ലഭിച്ചത്. എന്നു നിന്റെ മൊയ്തീനിലെ അപ്പു ഏറെ ശ്രദ്ധിക്കപ്പെട്ടു. 2016-ൽ ഗപ്പിയിലെ എഞ്ചിനീയർ തേജസ് വർക്കി എന്ന കഥാപാത്രമാണ് ടോവിനോയുടെ സിനിമാജീവിതത്തിൽ നിർണ്ണായകമായത്. ശേഷം ഇതുവരെ മുപ്പതിലേറെ സിനിമകൾ. ഇപ്പോഴിതാ താരം മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്.
സിനിമയുടെ താരപൊലിമകള്‍ക്കുമപ്പുറം സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ ശബ്ദം രേഖപ്പെടുത്തിയ ടൊവിനോയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. തന്റയെ പുതിയ ചിത്രങ്ങളായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ , ‘ഫോറൻസിക്ക്’ എന്നീ സിനിമകളുടെ ടീസർ പുറത്തിറക്കിയാണ് ടൊവിനോ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്.
Post Your Comments