
ആദ്യ സീസണിലുണ്ടായ സകല തെറ്റിധാരണയും മാറ്റി കൊണ്ടാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസ് ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ തയ്യാറാക്കിയിരിക്കുന്ന ജയിൽ തുടക്കം മുതലെ പ്രേക്ഷകരുടെ ഇടയിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. എന്നാൽ ജയിൽ ഉപകാരപ്പെട്ടത് ഡോക്ടർ രജിത് കുമാറിനായിരുന്നു. ഇതോടെ ഡോക്ടറിന്റെ ഒരു ജാതകദോഷം മാറിയിരിക്കുകയാണ്. വരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിഗ് ബോസ് നൽകിയ വീക്കില ടാസ്ക്കിൽ മികച്ച പ്രകടനം പുറത്തെടുക്കാത്ത രണ്ട് പേരെയായിരുന്നു ബിഗ് ബോസ് ജയിലിൽ അടച്ചത്. അംഗങ്ങളുടെ നിർദ്ദേശം അനുസരിച്ചായിരുന്നു രാജിനി ചാണ്ടിയ്ക്കും ഡോക്ടർ രജിത് കുമാറിനുമായിരുന്നു ബിഗ് ബോസ് തടവ് ശിക്ഷ വിധിച്ചത്. ഇത് രാജിനി ചാണ്ടിയെ ഏറെ വികാരഭരിതയാക്കിയിരുന്നു. എന്നാൽ തുള്ളിച്ചാടി കൊണ്ടായിരുന്നു രജിത് കുമാർ ശിക്ഷ സ്വീകരിച്ചത്. ജയിൽ ശിക്ഷ ലഭിച്ചതിന്റെ സന്തോഷം ക്യാമറയ്ക്ക് മുന്നിൽ പ്രകടിപ്പിക്കുകയും ബിഗ് ബോസിനോട് നന്ദി പറയുകയും ചെയ്തിരുന്നു. രജിത്തിന്റെ സന്തോഷ പ്രകടനവും ബിഗ്ബോസ് ഹൗസിലും പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ച വിഷയമായിരുന്നു.
Post Your Comments