മലയാളത്തിന്റെ പ്രിയതാരം സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്.കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രം വണ്‍.ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. മമ്മുക്കയ്ക്കു വേണ്ടി തിരക്കഥയെഴുതുന്നത് തങ്ങളുടെ കരിയറിലെ നാഴികക്കല്ലാണെന്നാണ് സഞ്ജയ് തുറന്ന് പറഞ്ഞിരിക്കുകയാണ്. സംഭാഷണത്തിനു വലിയ പ്രാധാന്യമുള്ള ചിത്രമാണ് വണ്ണെന്നും മമ്മൂട്ടി അത് മനോഹരമാക്കി അവതരിപ്പിച്ചിട്ടുണ്ടെന്നും സഞ്ജയ് പറയുന്നു.
‘മമ്മൂക്കയ്ക്കു വേണ്ടി തിരക്കഥയെഴുതുന്നത് ഞങ്ങളുടെ കരിയറിലെ നാഴികക്കല്ലാണ്. ഈ സിനിമയുടെ കഥ പറയാന്‍ മമ്മൂക്കയെ കാണാന്‍ പോകുന്നതിനു മുന്‍പൊരു ദിവസം ഞങ്ങള്‍ യാദൃച്ഛികമായി അദ്ദേഹത്തിന്റെ പഴയ സിനിമ ‘തൃഷ്ണ’ കണ്ടിരുന്നു. എം. ടി – ഐ. വി ശശി ടീമിന്റെ ചിത്രം. അതില്‍ സാഹിത്യഭംഗിയുള്ള പല ഡയലോഗുകളും മമ്മൂക്ക എത്ര കയ്യടക്കത്തോടെയാണു പറയുന്നതെന്നു ശ്രദ്ധിച്ചിരുന്നു.’
‘ഈ കാര്യം ഞങ്ങള്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞു, കോളജ് കാലം തൊട്ടേ താന്‍ നല്ലൊരു വായനക്കാരനായിരുന്നെന്നും എംടി സാറിന്റെ എല്ലാ സാഹിത്യകൃതികളും തിരക്കഥകളുമൊക്കെ നേരത്തേ വായിച്ചിരുന്നതിനാല്‍ ആ സാഹിത്യഭാഷ ഹൃദയത്തില്‍ പതിഞ്ഞിരുന്നെന്നും. മമ്മൂക്കയുടെ മലയാളം ഉച്ചാരണം ഒന്നാന്തരമാണ്. ‘വരികള്‍ക്കിടയിലെ വായന’ അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനിലുണ്ട്. പുതുതലമുറ കണ്ടു പഠിക്കേണ്ടതാണിത്. ‘വണ്‍’ സംഭാഷണത്തിനു വലിയ പ്രാധാന്യമുള്ള സിനിമയാണ്.’ വനിതയുമായുള്ള അഭിമുഖത്തില്‍ സഞ്ജയ് പറഞ്ഞു.താരത്തിന്റെ അഭിയ മികവില്‍ ഒരുങ്ങുന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments