CinemaLatest NewsMollywoodNEWS

അല്ലു അര്‍ജുന്‍ എന്നെ ബ്രദര്‍ എന്നാണ് വിളിച്ചിരുന്നത് ; ഗോവിന്ദ് പത്മസൂര്യ

സൗഹൃദുണ്ടാക്കാനുളള എല്ലാ ഫ്‌ലാറ്റ്‌ഫോമും അദ്ദേഹം തന്നെ നമുക്ക് മുന്നില്‍ ഇട്ടുതരുകയായിരുന്നു.

 

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ അവതാരകനായി തിളങ്ങി പിന്നീട് സിനിമാ ലോകത്തേക്ക് കുത്തിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. വെള്ളിത്തിരയില്‍ ആണ് തുടക്കമെങ്കിലും മിനിസ്‌ക്രീനിലാണ് താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. തന്റേതായ അവതരണ ശൈലിയിലൂടെ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറി. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിന്ന വിട്ട് നില്‍ക്കുകയാണ് താരം. എന്നാല്‍ ഇപ്പോള്‍ ആ ചെറിയ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രേക്ഷകരുടെ പ്രിയതാരം.

തെന്നിന്ത്യന്‍ സിനിമ തിരക്കുകളിലാണ് താരമിപ്പോള്‍ കോളിവുഡില്‍ ചുവട് ഉറപ്പിച്ച താരം ഇപ്പോള്‍ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്. അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തില്‍ വില്ലനായി എത്തിയത് ജിപിയായിരുന്നു. . ചിത്രഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്

വലിയൊരു സ്റ്റാറെന്ന പരിവേഷത്തിലല്ല അല്ലു നമ്മളെപ്പോലുള്ള പുതുമുഖങ്ങളോട് പെരുമാറുന്നതെന്നും സൗഹൃദുണ്ടാക്കാനുളള എല്ലാ ഫ്‌ലാറ്റ്‌ഫോമും അദ്ദേഹം തന്നെ നമുക്ക് മുന്നില്‍ ഇട്ടുതരുകയായിരുന്നു. ബ്രദര്‍ എന്നാണ് വിളിച്ചിരുന്നത്.ഓഫര്‍ ലഭിച്ചതിനെക്കുറിച്ചും ഇനി സിനിമയില്‍ നിലനില്‍ക്കാന്‍ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിക്കും. മലയാളം പോലെയല്ല തെലുങ്ക് സിനിമ ലോകം.ആദ്യമായി അഭിനയിക്കുന്ന എന്നെപ്പോലും അവിടെ ഒരു സൂപ്പര്‍താരമായാണ് പരിഗണിച്ചത്.നമ്മള്‍ വഷളായിപ്പോകും. എന്നും ജിപി പറഞ്ഞു. താരത്തിന്റെ വില്ലന്‍ കഥാപാത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button