മലയാളത്തിലേക്ക് പുതിയൊരു സംവിധായകയും എത്തുന്നു കാവ്യപ്രകാശാണ് സംവിധായകയാവുന്നത്.ഉണ്ണി ആറിന്റെ വാങ്കെന്ന കഥയാണ് കാവ്യ സംവിധാനം ചെയ്യുന്നത്. അച്ഛന്റെ വഴിയിലൂടെ തന്നെയാണ് കാവ്യയും സംവിധായക വേഷം അണിയുന്നത്. ചിത്രത്തില്‍ നിരവധി താര താരങ്ങള്‍ അണി നിരക്കുന്നുണ്ട്. വാങ്കിന്റെ ടൈറ്റില്‍ ലോഞ്ച് പോസ്റ്റര്‍ പുറത്തിറങ്ങി. ഷബ്ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും സ്ത്രീകള്‍ നിര്‍വ്വഹിക്കുന്ന സിനിമ മലയാളത്തില്‍ ഉണ്ടാവുന്നത്.
മേജര്‍ രവിയുടെ മകന് അര്ജ്ജുന് രവിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനശ്വര രാജന്, നന്ദന വര്‍മ്മ, ഗോപിക,മീനാക്ഷി,മേജര്‍ രവി, ജോയ് മാത്യു, പ്രകാശ് ബാരെ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഒരു സ്ത്രീ നിസ്കരിക്കുന്നതും ഇന്ത്യന്‍ പതാകയുടെ നിറങ്ങളിലുള്ള ടൈറ്റില്‍ ഫോണ്ടുമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് റാഫീക്ക് മംഗലശ്ശേരി എന്ന നാടകകൃത്ത് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘കിതാബ്’ എന്ന നാടകം ഉണ്ണി ആറിന്റെ ഈ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്കൂള്‍ കലോത്സവത്തിനായി തയാറാക്കിയത് വലിയ വിവാദമായിരുന്നു. പിതാവിനെപ്പോലെ വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. കോഴിക്കോട് ജില്ലാ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ ഈ നാടകം ഒന്നാമതെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീടുള്ള അവതരണം നടന്നില്ല.എന്തായാലും കാവ്യയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments