
മാലി ദ്വീപില്‍ സഹോദരിമാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് മലയാളത്തിന്‍റെ യുവനടി അഹാന കൃഷ്ണ. അവധി ആഘോഷത്തിനിടെയുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. കടലില്‍ കളിക്കുന്നതിന്‍റേയും കടല്‍ക്കരയില്‍ ഇരിക്കുന്നതിന്‍റേയുമൊക്കെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ ആക്രമണം ശക്തമാവുകയാണ്. അഹാന പങ്കുവച്ച സിം സ്യൂട്ട് ചിത്രമാണ് ചിലരെ ചൊടിപ്പിച്ചത്. താരത്തിനെതിരെ വളരെ മോശമായ വാക്കുകളിലൂടെയാണ് ചിലര്‍ പ്രതികരിക്കുന്നത്.
വന്ന് വന്ന് തുണിയുടെ നീളം കുറയുകയാണോ, കുറച്ച് ഡ്രസ് വാങ്ങി തരട്ടെ, അടുത്ത സിനിമയില്‍ ചാന്‍സ് കിട്ടാനുള്ള സെെക്കോളജിക്കല്‍ മൂവ്.. എന്നിങ്ങനെ പോവുകയാണ് കമന്‍റുകള്‍. ലൂക്ക കണ്ടപ്പോള്‍ തോന്നിയ ഇഷ്ടം പോയെന്നും ചിലര്‍ പറയുന്നു. നിരവധി പേരാണ് ഇത്തരത്തില്‍ കമന്‍റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കമന്‍റുകളോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം, അഹാനയ്ക്ക് പിന്തുണയുമായും നിരവധി പേരെത്തിയിട്ടുണ്ട്. ആരെന്ത് പറഞ്ഞാലും കാര്യമാക്കെണ്ടെന്നും സ്വന്തം ശരീരം സ്വന്തം അവകാശമാണെന്ന് അവര്‍ പറയുന്നു.
Post Your Comments