മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ആക്ഷന്‍ ചിത്രങ്ങളിലൂടെ എത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍ താരം സുരേഷ് ഗോപി.താരത്തിന്റെ പോലീസ് വേഷങ്ങളും മാസ് ഡയലോഗുകളും ഇന്നും ആരാധകര്‍ക്ക് പ്രിയങ്കരമാണ്.എന്നാല്‍ താരത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ വരാറുണ്ട് അതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായി മാറിയിരിക്കുന്നത്.ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തന്നെ വിമര്‍ശിക്കുന്ന ആളുകള്‍ക്കെതിരെ പൊട്ടിത്തെറിക്കുകയുണ്ടായി .
‘
പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു,? പോകാന്‍ പറ പറ്റങ്ങളോട്,? അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷന്. അവരൊക്കെ വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്?? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാന്‍ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ ഡിസ്പന്‍സേഷനില്‍ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ,? ഒരു ആംഗര്‍ ആയിട്ടോ,? എന്റെ കുഞ്ഞുങ്ങള്‍ക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആള്‍ക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ’-താരം പറഞ്ഞു.അതേസമയം ദുല്‍ഖര്‍ സല്മാനന്റെ സംവിധാനത്തില്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രം അണിയറയിലൊരുങ്ങുകയാണ്. സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. താരത്തിന്റെ സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments