CinemaLatest NewsMollywoodNEWS

എന്തൊരു തുറന്നുകാട്ടലാണ് നീ എനിക്കായി നടത്തിയത് ;നടി റിമ കല്ലിങ്കലിന് പിറന്നാള്‍ ആശംസകളുമായി പാര്‍വതി തിരുവോത്ത്

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് റിമാ കല്ലിങ്കലും പാര്‍വതി തിരുവോത്തും സിനിമാ താരങ്ങള്‍ എന്നിതിനപ്പുറം എല്ലാമേഖലകളിലും തങ്ങളുടെ അഭിപ്രയങ്ങള്‍ തുറന്നുപറിയാന്‍ ഒരുമടിയും ഇല്ലാത്ത രണ്ട് താരങ്ങളാണ് ഇരുവരും എന്നാല്‍ ഇപ്പോള്‍ തന്റെ ഉറ്റ ചങ്ങാത്തിക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് പാര്‍വതി. നീണ്ട കുറിപ്പിനൊപ്പമാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്. എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീയെന്നും ഇനിയും ഒന്നിച്ച് മുന്നോട്ടുപോകാമെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹാപ്പി ബര്‍ത്ത്ഡേ റിംബും. അതേ, ഒരു പതിറ്റാണ്ടിന് അടുത്തായി നമ്മള്‍ പരിചയപ്പെട്ടിട്ട്. പക്ഷേ ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളെ ആയിട്ടുള്ളൂ. എന്തൊരു തുറന്നുകാട്ടലാണ് നീ എനിക്കായി നടത്തിയത്. ഇത്ര മികച്ച മനുഷ്യനായി നീ മാറുന്നത് കാണാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കണക്കാക്കുന്നു. നീ മികച്ച സുഹൃത്താണ് റിമ. ഇനിയും ഒരുമിച്ച് മുന്നോട്ട് പോകാം. പഠിക്കാം, മറക്കാം, ഇത് വീണ്ടും റിപ്പീറ്റ് ചെയ്യാം. ഇപ്പോള്‍ നീ വളരെ ദൂരെയാണ്.എന്നാണ് പാര്‍വതി കുറിച്ചിരിക്കുന്നത്.താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button