CinemaLatest NewsMollywoodNEWS

വലിയ ടെന്‍ഷന്‍ ഇല്ലാത്തയാളാണ് ഞാന്‍ കാരണം അതാണ് ; സായി പല്ലവി

 

മലയാളത്തില്‍ നിവിന്‍ പോളി നായകനായി എത്തി വിജയം കരസ്ഥമാക്കി സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സായി പല്ലവി .ഈ ചിത്രത്തിന് ശേഷം താരത്തെ തേടി കൈ നിറയെ ചിത്രങ്ങളാണ് എത്തിയത്. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമായി മാറുകയും ചെയ്തു താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.ടെന്‍ഷന്‍ നീക്കാനും പോസിറ്റീവ് വൈബ്രേഷനുണ്ടാകാനും താന്‍ ചെയ്യുന്നതെന്തെന്ന് തുറന്നുപറഞ്ഞ് നടി സായ് പല്ലവി. കൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

വലിയ ടെന്‍ഷന്‍ ഇല്ലാത്തയാളാണ് താന്‍ . ടെന്‍ഷന്‍ കുറയ്ക്കാന്‍ മെഡിറ്റേറ്റ് ചെയ്യും. 108 തവണ ഗായത്രി മന്ത്രവുംത്രയംബകവും ചൊല്ലും.ഓം എന്ന ശബ്ദം ഒരു പോസിറ്റീവ് വൈബ്രേഷന്‍ തരും. അമ്മയാണ് എനിക്കിത് പറഞ്ഞു തന്നത്. മനസ്സിലെ നെഗറ്റീവ് ചിന്തകളൊക്കെ ഇതോടെ പറപറക്കും. സായ് പല്ലവി പറയുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി ഫഹദ് ഫാസില്‍ നായകനായെത്തിയ അതിരനിലൂടെയായിരുന്നു താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൂര്യ നായകനായെത്തിയ എന്‍ജികെയില്‍ നായികയായെത്തിയതും സായ് പല്ലവിയായിരുന്നു.താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button