CinemaLatest NewsMollywoodNEWS

ഉപേക്ഷിക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നു ഭരതം; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

മറ്റൊരു സിനിമയുമായി ഈ കഥയ്ക്ക് സാമ്യമുണ്ടെന്ന് തോന്നി

 

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ ലാലിന്റെ സിനിമാ ജീവിത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായ ചിത്രമായിരുന്നു ഭരതന്‍ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നേടികൊടുത്ത സിനിമ കൂടിയാണ് ഭരതം. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാല്‍ ഇപ്പോള്‍
സിബി മലയില്‍ സംവിധാനം ചെയ്ത ഭരതത്തിന്റെ കഥയും തിരക്കഥയും ലോഹിതദാസാണ് ഒരുക്കിയത്. എന്നാല്‍, തങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നു ഭരതമെന്ന് മോഹന്‍ലാല്‍ പറയുന്നു.

‘ഭരതം’ ചെയ്യാന്‍ തീരുമാനിച്ച് സിനിമയുടെ കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ മറ്റൊരു സിനിമയുമായി ഈ കഥയ്ക്ക് സാമ്യമുണ്ടെന്ന് തോന്നി. ലൊക്കേഷനൊക്കെ തീരുമാനിച്ചിരുന്നു. മറ്റൊരു സിനിമയുമായി സൗമ്യമുണ്ടെന്ന് തോന്നിയപ്പോള്‍ ‘ഭരതം’ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, പിറ്റേദിവസം ലോഹിതദാസ് ഭരതത്തിനായി മറ്റൊരു കഥ തയ്യാറാക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പങ്കുവച്ചു. മനോരമ തിരക്കഥാ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ലോഹിതദാസ് എഴുത്തി പൂര്‍ത്തിയാക്കിയ ശേഷം ചിത്രീകരണം നടത്തിയ ഏക സിനിമ ‘കിരീടം’ മാത്രമായിരുന്നെന്നും താരം പറഞ്ഞു.

മൂന്ന് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഭരതം സ്വന്തമാക്കി. മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ ആവര്‍ഡ് ലഭിക്കുന്നത് ഭരതത്തിലൂടെയാണ്. കല്ലൂര്‍ ഗോപിനാഥന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഭരതത്തില്‍ അവതരിപ്പിച്ചത്. ഉര്‍വശി, നെടുമുടി വേണു തുടങ്ങിയവര്‍ വന്‍താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു. ചിത്രം മികച്ച വിജയമായിരുന്നു കരസ്ഥമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button