
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് മോഹന്‍ ലാലിന്റെ അവതരണത്തില്‍ ഒരുങ്ങിയബിഗ് ഹൗസ.്എന്നും ഒരോ വിശേഷങ്ങളുമായാണ് പരിപാടികള്‍ എത്താറുള്ളത്. പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പരിപാടിയില്‍ സജീവമാണ്. പേളിമാണിക്കും ശ്രിനിഷിനും പിന്നാലെ ഇനി ആരാണ് ഇതവണത്തെ താരജോടികള്‍ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. എന്നാല്‍ രഹസ്യ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. അതിനിടയിലാണ് എലീനയും രജിതും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു ഇവരുടെ ചര്‍ച്ച. ശ്രദ്ധയോടെ കേട്ടിരുന്ന് തന്റെ അഭിപ്രായം പറഞ്ഞ എലീന തനിക്കുള്ള സംശയവും ചോദിച്ചിരുന്നു.
പ്രണയം വിശുദ്ധമാണ്, അത് യൗവ്വനത്തില്‍ തുടങ്ങുന്നതാണ് നല്ലത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് പ്രണയം തുടങ്ങുന്നതെങ്കില്‍ അത് കുറച്ചുകൂടി ശ്രേഷ്ഠമാണെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. തന്റെ അപ്പനും അമ്മയും അങ്ങനെയാണെന്നായിരുന്നു എലീന പറഞ്ഞത്. എല്ലാം അറിഞ്ഞിട്ട് കെട്ടുമ്പോള്‍ അതിലൊരു പുതുമയില്ല. ഒരു ചടങ്ങിന് വേണ്ടി കല്യാണം കഴിക്കുന്നു. അതിലെന്താണ് പുതുമ, തിരിച്ചാണെങ്കില്‍ രണ്ടുപേരും അന്യോന്യം അറിയാന്‍ ശ്രമിക്കും. താനൊരിക്കലും പ്രണയവിവാഹത്തെ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു ഇരുതാരങ്ങളുടെയും ചര്‍ച്ചയുമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. പുതിയ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments