CinemaGeneralLatest NewsMollywoodNEWS

കഴിഞ്ഞ വർഷം പേളി ആണെങ്കിൽ ഇക്കുറി അത് എലീന ; രഞ്ജിനിയുടെ ഒളിയമ്പുകൾ ഇത്തവണ ആര്യയുടെ വക

പേളി തുടക്കത്തിൽ എല്ലാവരോടും ചിരിച്ചു എതിർപ്പുകളില്ലാതെ മുന്നോട്ടു നീങ്ങിയപ്പോൾ ഫേക്ക് എന്ന പേരാണ് ചാർത്തിക്കിട്ടിയത്

ബിഗ്‌ ബോസ് ഒന്നാം സീസണിൽ വീടിനുള്ളിൽ നിന്ന് ഏറ്റവുമധികം വിമർശനങ്ങളും പരാതികളും ഒറ്റപ്പെടലും നേരിടേണ്ടിവന്ന മത്സരാർഥികളിൽ ഒരാളാണ് പേളി മാണി. ‘ഫേക്ക്’, ‘ഫ്ളിപ്, ‘ടാർജെറ്റ്’, ‘കോർണർ’ തുടങ്ങിയ സ്ഥിരം ബിഗ്‌ ബോസ് പദങ്ങൾ പേളിയുമായി ബന്ധപ്പെടുത്തി പലതവണ കേട്ടു.

രണ്ടാം സീസൺ പോരാട്ടം മുറുകിത്തുടങ്ങുമ്പോൾ ഇവിടെയും ഇത്തരം പ്രയോഗങ്ങൾ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം പേളി ആണെങ്കിൽ ഇക്കുറി എലീനയാണോ വീട്ടിലെ ഇര എന്നാണ് ആദ്യ ദിവസങ്ങളിൽ തന്നെ ഉദിക്കുന്ന സംശയം. പേളിയെക്കാൾ ഗെയിം ഫീൽ പുറത്തുകാണിക്കുന്ന മത്സരാർഥിയാണ് എലീന.

പേളി തുടക്കത്തിൽ എല്ലാവരോടും ചിരിച്ചു എതിർപ്പുകളില്ലാതെ മുന്നോട്ടു നീങ്ങിയപ്പോൾ ഫേക്ക് എന്ന പേരാണ് ചാർത്തിക്കിട്ടിയതു. ഇത്തവണ എലീനയ്ക്കും സമാന അനുഭവമാണ്. എല്ലാവരോടും ചിരിച്ചുകളിച്ചു വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ നോക്കിയപ്പോൾ എലീനയും ഫേക്ക് ആയി.

സുരേഷ് – പേളി കോമ്പിനേഷൻ ഓർമിപ്പിക്കുന്നതാണ് സീസൺ രണ്ടിലെ അമ്മച്ചി -എലീന കോംബോ. ആദ്യകാലങ്ങളിൽ പേളിയുടെ പരിചരണം സ്വാഗതം ചെയ്തിരുന്ന സുരേഷ് കുറച്ചു കഴിഞ്ഞപ്പോൾ പ്ലേറ്റ് മറിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇക്കുറി അമ്മച്ചിയും ഏറെക്കുറെ ആ ലൈനിൽ തന്നെയാണ്.

പേളിക്ക് ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന ഏറ്റവും വലിയ പാര രഞ്ജിനി ആണെന്നു പറഞ്ഞാൽ തെറ്റില്ല. ഇരുവർക്കുമിടയിൽ പുറത്തുണ്ടായിരുന്ന സൗഹൃദം അകത്തേക്കെത്തിയപ്പോൾ പാരവെപ്പായി. എലീനയ്ക്കും ഇത്തരത്തിൽ ചില പാരകൾ വരും ദിവസങ്ങളിൽ നേരിടേണ്ടിവരും.

ആര്യയാണ് ഇതിനു ചുക്കാൻ പിടിക്കുന്നത് എന്നുവേണം കരുതാൻ. എലീനയെക്കുറിച്ചുള്ള കുറ്റംപറച്ചിൽ എപ്പോഴൊക്കെ നടന്നിട്ടുണ്ടോ അവിടെയെല്ലാം ആര്യയുടെ സാന്നിധ്യവും പ്രതികരണങ്ങളും ഉണ്ടായിരുന്നു.

പേളി, രഞ്ജിനി, എലീന, ആര്യ എന്നിവരുടെ തൊഴിൽപരമായ സാമാനതയും (നാലുപേരും അവതാരകരാണ്) അമ്മച്ചിയും സുരേഷേട്ടനും അവർ ഉൾപ്പെട്ട സീസണിലെ ഏറ്റവും പ്രായം കൂടിയ മത്സരാർഥികൾ ആയിരുന്നെന്ന സാമ്യവും ഈ താരതമ്യങ്ങളെ കൂടുതൽ രസകരമാക്കുന്ന ഘടകങ്ങളാണ്. ഇങ്ങനെ തുടർന്നാൽ പേളിയെപോലെ എലീനയും വീട്ടിലെ നോട്ടപ്പുള്ളിയാകും എന്നാണ് ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button