ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷിക്കുന്ന നടിമാരില്‍ ഒരാളാണ് കല്‍ക്കി കോച്ലിന്. അമ്മയാവാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ആരാധകരോട് വാതോരാതെ പറയുന്ന താരം കൂടിയാണ് കല്‍ക്കി കോച്ലിന്. ഇപ്പോഴിതാ വിവാഹത്തിന് മുന്‍പ് കുഞ്ഞ് ഉണ്ടാവുന്നതിനോട് തന്റെ വീട്ടുകാരുടെ പ്രതികരണം എന്താണെന്ന് പറയുകയാണ് നടി. കരീന കപൂര്‍ ഖാനൊപ്പം ഒരു റേഡിയോ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു നടി മനസ് തുറന്നത്.
ഞങ്ങള്‍ രണ്ട് പേരുടെയും കുടുംബം പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരാണ്. വിവാഹം കഴിക്കുന്നതും അങ്ങനെയാണ്. അടുത്ത തവണ വിവാഹം കഴിക്കുമ്പോള്‍ അത് ഒന്നിച്ച് ജീവിക്കാന്‍ വേണ്ടിയാണെന്ന് ഉറപ്പ് വരുത്തണമെന്ന് അമ്മ പറഞ്ഞിരുന്നു. കാരണം ഞാന്‍ ഒരു തവണ വിവാഹബന്ധം വേര്‍പ്പെടുത്തിയ ആളാണ്. കുഞ്ഞ് വരാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ വിവാഹം കഴിക്കണമെന്നായിരുന്നു വീട്ടുകാരുടെ നിര്‍ദ്ദേശം. എന്നാല്‍ അദ്ദേഹവുമായി വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പൊന്നും എനിക്കില്ല. അതേ സമയം ഗര്‍ഭിണിയായത് കൊണ്ട് തിരക്ക് കൂട്ടി കല്യാണം നടത്താനും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി വ്യക്തമാക്കുന്നു.
വിവാഹത്തിന് എതിരല്ല ഞങ്ങള്‍. ഒരിക്കല്‍ അതിന്റെ സമയം വരുമ്പോള്‍ അത് നടക്കും. ഞങ്ങള്‍ രണ്ട് പേരും ഇപ്പോള്‍ സന്തുഷ്ടരാണ്. പിയാനിസ്റ്റ് ഗയ് ഹെര്‍ഷ്ബര്‍ഗാണ് ഇപ്പോഴത്തെ കല്‍കിയുടെ പങ്കാളി. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യാപുമായി കല്‍ക്കി വിവാഹം കഴിച്ചിരുന്നു.
Post Your Comments