മിനിസ്ക്രീൻ പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള വന്‍ ആഘോഷമായാണ് ഉപ്പും മുളകും പരമ്പരയില്‍ ലച്ചുവിന്റെ വിവാഹം നടത്തിയത്. ഒറിജിനലിനെ വെല്ലുന്നതായിരുന്നു ഈ സീരിയല്‍ വിവാഹം. ഇതോടെ ലച്ചുവിന്റെ ഭര്‍ത്താവായി ഡെയ്ന്‍ ഡേവിസ് സീരിയലിലേക്ക് കടന്നു വരികയും ചെയ്തു. ഇപ്പോഴിതാ പരമ്പരയിൽ ലച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗി യഥാര്‍ഥ ജീവിതത്തിലും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
സീരിയലിലെ കല്യാണത്തിന് പിന്നാലെ ലച്ചുവിനെ പരമ്പരയില്‍ നിന്നും ജൂഹിയെ കാണാതായിരുന്നു. ലച്ചുവും ഭര്‍ത്താവും ഡല്‍ഹിയിലേക്ക് പോയെന്നായിരുന്നു കഥാഗതി. എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. ജൂഹി വിവാഹിതയാകുന്നുവെന്നാണ് ഇപ്പോഴത്തെ സംസാരം. അതിന് കാരണമായതാകട്ടെ സോഷ്യല്‍മ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടൊരു ചിത്രവും.
ഉപ്പും മുളകും പരമ്പരയുടെ സംവിധായകന് എസ്ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമായ ജിബൂട്ടിയുടെ പൂജ ചടങ്ങില്‍ ജുഹി എത്തിയത് രോവിനൊപ്പമായിരുന്നു. പിന്നാലെ ഇരുവരുമൊരുമിച്ചുള്ള ഫോട്ടയും പുറത്തു വന്നു. ഫോട്ടോഗ്രാഫറായ അജ്മലാണ് ഇരുവരുടേയും ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉപ്പും മുളകും ടീം സിനിമാ ജിബൂട്ടി പൂജയില്‍ തിളങ്ങി ലച്ചുവും വരനും എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അജ്മല്‍ കുറിച്ചിരിക്കുന്നത്.
ഇതോടെ ലച്ചു വിവാഹിതയാവുകയാണെന്നും റോവിനാണ് വരനെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുകയായിരുന്നു. ജൂഹിയും റോവിനും പരസ്പരം ചേര്‍ത്തു പിടിച്ചു നില്ക്കുന്ന ചിത്രവും അജ്മല്‍ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ജൂഹിയോ ഉപ്പും മുളകും പരമ്പരയുമായി ബന്ധപ്പെട്ടവരോ താരത്തിന്റെ ബന്ധുക്കളോ ഈ വാർത്തയിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ വാർത്തയിൽ ലെച്ചുവിന്റയെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Post Your Comments