
രണ്ട് ദിവസമായി നടന്ന ബിഗ് ബോസിൽ നടന്ന ലക്ഷ്യൂറി ടാസ്‌ക് രസകരമായിരുന്നു. ബിഗ് ബോസിലുണ്ടായ മൂന്ന് കൊലപാതകങ്ങളെ ചുറ്റി പറ്റിയായിരുന്നു ടാസ്‌ക്. സുരേഷും ഫുക്രുവും ആയിരുന്നു കൊല നടത്തിയത്. വിജയകരമായി നടത്തിയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പോലീസുകാരും ഉണ്ടായിരുന്നു. ഈ ആഴ്ചയിലെ ബിഗ് ബോസ് ടാസ്‌കില്‍ മികവ് പുലര്‍ത്തിയവരെയും മോശം പ്രകടനം നടത്തിയവരെയും തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് മോശമായി എന്ന് പറയാന്‍ കാരണവും നിര്‍ദ്ദേശിച്ചിരുന്നു.
രജിത്തേട്ടനും രാജിനിയുമായിരുന്നു ഏറ്റവും മോശം പ്രകടനം നടത്തിയവരായി തിരഞ്ഞെടുത്തത്. സ്റ്റോറൂമില്‍ നിന്നും ലഭിച്ച വസ്ത്രം ധരിപ്പിച്ച് ഇരുവരെയും ഇനിയൊരു അറിയിപ്പ് കിട്ടുന്നത് വരെ ജയിലില്‍ അടക്കനായിരുന്നു നിര്‍ദ്ദേശിച്ചത്. രണ്ടുപേരും രണ്ട് രീതിയിലാണ് ഈ ‘ജയില്‍ ശിക്ഷ’യോട് പ്രതികരിച്ചത്. രജിത് കുമാര്‍ ബിഗ് ബോസിന് നന്ദി അറിയിച്ച് തുള്ളിച്ചാടിയെങ്കില്‍ രാജിനി ചാണ്ടി ആകെ അസ്വസ്ഥയായി. ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ കാണുമെന്നും രജിത്തിനൊപ്പം ജയിലില്‍ കിടക്കാന്‍ താല്‍പര്യമില്ലെന്നും ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്നുമൊക്കെ പറഞ്ഞ് രാജിനി കരയുന്ന അവസ്ഥ വരെയുണ്ടായി.
ജയിലില്‍ കയറിയത് മുതല്‍ കരച്ചിലോട് കരച്ചിലായിരുന്നു രാജിനി. ഫുഡ് കഴിക്കാനോ ചായയോ മരുന്ന് കഴിക്കാനോ ഒന്നും കൂട്ടാക്കാതെ വന്നു. ഇതോടെ മത്സരാര്‍ഥികളും പ്രതിസന്ധിയിലായി. ശേഷം ക്യാപ്റ്റന്‍ ബിഗ് ബോസിനോട് അപേക്ഷിച്ചതോടെ അവരുടെ കാരാഗൃഹ വാസം അവസാനിപ്പിച്ചു.
മത്സരാര്‍ഥികളെല്ലാം ആര്‍പ്പ് വിളികളോടെയാണ് ഈ അറിയിപ്പ് സ്വീകരിച്ചത്. പുറത്തിറങ്ങി വരുന്നവരെ വാരിപൂണര്‍ന്ന് അവരുടെ സ്‌നേഹം അറിയിക്കുകയും ചെയ്തു. പുറത്തിറങ്ങിയിട്ടും സങ്കടം സഹിക്കാന്‍ പറ്റാത്ത രാജിനി വീട്ടിലേക്ക് പോവണമെന്ന ആഗ്രഹം ആര്യയോട് മാത്രമായി പറയുകയും ചെയ്യുന്നു.
Post Your Comments