പതിമൂന്നാം വയസിലാണ് സോണി സായ് മലയാള സിനിമയില്‍ പാടാന്‍ ആരംഭിച്ചത്. തുടര്‍ന്ന് അഥീന, കനല്‍ക്കണ്ണാടി, ഭരതന്‍, ധീര, നിദ്ര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സോണി പാടി. മലയാള സിനിമകള്‍ക്ക് പുറമേ തെലുങ്ക് റീമേക്ക് ചിത്രങ്ങളായ കനല്‍,ശൗര്യം എന്നീ ചിത്രങ്ങളിലും അന്‍പതോളം ആല്‍ബങ്ങളിലും സോണി പാടിയിട്ടുണ്ട്. ആദ്യാനുരാഗം എന്ന പേരില്‍ ഒരു ആല്‍ബവും സോണിയുടെ സംഗീതസംവിധാനത്തില്‍ ഒരുങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ താന്‍ ആദ്യമായി പാടിയത് സില്‍ക്കിസ് സ്മിതയ്ക്ക് വേണ്ടി ആയിരുന്നുവെന്ന് പറയുകയാണ് താരം . ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണി ഇക്കാര്യം വെളിപ്പെടുത്തിയത്. ” ഇന്ന് സിംഗേര്‍സ് ഒരു പാടുണ്ട്. ശരിക്കും കോമ്പറ്റീഷന്‍ ആണ്. ഞാന്‍ ലെറിക്സ് ചെയ്താണ് ആദ്യം തുടങ്ങിയത്. യൂത്ത് ഫെസ്റ്റിവലില്‍ സ്റ്റേറ്റ് ലെവല്‍ വിന്നറായിരുന്നു.
അങ്ങനെ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സില്‍ക്കിസ് സ്മിതയ്ക്കു വേണ്ടിയാണ് ആദ്യമായിട്ട് പാടിയത്. സുഖവാസം എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. മോഹന്‍ സിത്താര അങ്കിള്‍ ആയിരുന്നു അതിന്റെ മ്യൂസിക് ഡയറക്ടര്‍. അതൊരു വലിയ ഭാഗ്യമായിരുന്നു. അത് കഴിഞ്ഞ് ദാസ് അങ്കിളിന്റെ കൂടെ ആദ്യമായിട്ട് ഡ്യുയറ്റ് പാടാന്‍ പറ്റി. ആഗ്രഹിച്ച ഒരു പാട് പേരുടെ കൂടെ പാടാന്‍ പറ്റിയിട്ടുണ്ട് സോണി സായ് പറയുന്നു.
Post Your Comments