ബോളിവുഡിന്റെ പ്രിയതാരമാണ് കത്രീന കൈഫ് മലയാള ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ താരത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാല്‍ തങ്ങളുടെ പ്രിയതാരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.രാവിലെ ഇഡ്ഡലിയോ ദോശയോ കഴിക്കുന്നവരാണ് കൂടുതല്‍ മലയാളികളും. ഇപ്പോള്‍ ഇതാ ഇഡ്ഡലി പ്രിയം തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫും. തനിക്കിഷ്ടപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഡലിയും ചട്നിയുമെന്നാണ് കത്രീന പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതുകൂടാതെ ചെറുതായി എന്തെങ്കിലും കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അരിയാഹാരം കഴിക്കുന്നതിന് തനിക്ക് പേടിയില്ലെന്നും കത്രീന പറയുന്നു. അതുകൊണ്ടുതന്നെ താന്‍ ഇഡ്ഡലിയും ചട്നിയുമാണ് ദിവസവും കഴിക്കുന്നതെന്ന് ഇഡ്ഡലി കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് കത്രീന ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇഡ്ഡലിക്കൊപ്പം ചട്നി കഴിക്കുന്നതാണ് കൂടുതല്‍ താല്‍പ്പര്യം. മൂന്ന് ചട്നികളാണ് പൊതുവേ ഇഡ്ഡലിക്കൊപ്പം താന്‍ കഴിക്കാറെന്നും ചീര ചട്നി, തക്കാളി-ബീട്റൂട്ട് ചട്നി, തേങ്ങയരച്ച ചട്നി എന്നിവയാണ് താന്‍ കഴിക്കാറെന്ന് കത്രീന പറഞ്ഞു. തന്റെ മൂഡ് അനുസരിച്ച് സാമ്പറും രസവും ഇഡ്ഡലിക്കൊപ്പം കഴിക്കാറുണ്ടെന്നും കത്രീന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു താരത്തിന്റെ പ്രിയ ഭക്ഷണം മലയാളികള്‍ക്ക് ഏറെ ഇഷ്ടമായിരിക്കുകയാണ്.
Post Your Comments