ലോകമെമ്പാടുമുള്ള മലയാളികളെ അമ്പരപ്പിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതകം. കുടുംബത്തിലെ ആറുപേരെ നിഷ്കരുണം സയനൈഡ് നൽകി പല വർഷങ്ങളായി കൊന്നൊടുക്കിയ ജോളി എന്ന സ്ത്രീയെ അത്ഭുതത്തോടെയും, ഭീതിയോടെയും ആണ് കേരളം നോക്കി കണ്ടത്. കൂടത്തായി കൊലപാതക പരമ്പരയുടെ ദൃശ്യാവിഷ്ക്കാരം സിനിമയായും സീരിയലായും ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംവിധായകരും നിർമ്മാതാക്കളും. ഇപ്പോഴിതാ ആദ്യ പടിയായി കൂടത്തായി കഥ പരമ്പരയായി സീരിയൽ പ്രേമികളുടെ മുൻപിലേക്ക് എത്തുകയാണ്. ജനുവരി പതിനാല് മുതൽ ഫ്ളവേഴ്സ് ചാനലിലാണ് കൂടത്തായി പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.
കൂടത്തായി മിനി സ്ക്രീനിൽ എത്തുമ്പോൾ ജോളി ആയി എത്തുന്നത് നിരവധി ചലച്ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ മുക്ത ജോർജാണ് . വിവാഹത്തിനു ശേഷം അല്പനാളത്തെ ഇടവേളയെടുത്താണ് താരം കൂടത്തായി പരമ്പരയിലൂടെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്.
ഒരിടവേളക്ക് ശേഷം ഞാൻ വീണ്ടും നിങ്ങൾക്കു മുൻപിൽ എത്തുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും പിന്തുണയും ഉണ്ടാവണം എന്ന് മുക്ത സോഷ്യൽ മീഡിയ വഴി പ്രേക്ഷകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നിരവധി പ്രേക്ഷകരാണ് താരത്തിന് ആശംസ നൽകുന്നത്. മുൻപ് മുക്തയ്ക്ക് ആശംസയുമായി, നാത്തൂൻ റിമിയും രംഗത്ത് വന്നിരുന്നു.
Post Your Comments